മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കും
text_fieldsകൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിൽ പൊളിക്കും. ചീഫ് സെക്രട് ടറി ടോം ജോസിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് ഫ്ലാറ ്റുകൾ 11നും ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് ഫ്ലാറ്റ് സമുച്ചയങ്ങൾ 12നും പൊളിക്കും.
നിയന്ത്രിത സ്ഫോടനത്തിലൂട െയാകും എല്ലാ കെട്ടിടങ്ങളും പൊളിക്കുക. ഫ്ലാറ്റുകളുടെ 200 മീ. ചുറ്റളവിൽനിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കുമെന് ന് ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പ്രദേശം അതിജാഗ്രതയിലായിരിക്കും. പൊള ിക്കുന്ന കൃത്യമായ സമയവും എത്രത്തോളം സ്ഫോടകവസ്തുക്കൾ വേണ്ടിവരുമെന്നും പിന്നീട് തീരുമാനിക്കും. പൊളിക്കുന്നതി ൽ ഏറ്റവും ഉയരംകൂടിയത് ഹോളി ഫെയ്ത്ത് ആണ്. ആൽഫ സെറിേൻറത് ഇരട്ട കെട്ടിടങ്ങളാണ്. ഇങ്ങനെ മൂന്ന് വലിയ ഫ്ലാറ്റ് സമു ച്ചയങ്ങളാണ് ആദ്യദിനം പൊളിച്ചുനീക്കുന്നത്.
ഒറ്റയടിക്ക് മുഴുവൻ നിലംപതിക്കുന്ന രീതിയായിരിക്കില്ല സ്വീകര ിക്കുക. ഫ്ലാറ്റുകളുടെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലായിരിക്കും സ്ഫോടനം. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്നതിെൻറ ആഘാതം ഇതിലൂടെ കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കൊച്ചി സിറ്റി പൊലീസ് കമീഷണറുെട നേതൃത്വത്തിൽ പ്രത്യേക ട്രാഫിക് പ്ലാൻ തയാറാക്കും. പരിസരവാസികളുടെ ആശങ്കയകറ്റാൻ പ്രത്യേകയോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.
ജനുവരി ഒമ്പതിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. സാങ്കേതിക കാരണങ്ങളാലാണ് വൈകിയതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇക്കാര്യം കോടതിയെ ധരിപ്പിക്കും. പൊളിക്കുന്നത് കാണാൻ വൻ ജനാവലി എത്താനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ല കലക്ടർ എസ്. സുഹാസ്, മരട് ഫ്ലാറ്റ് പൊളിക്കുന്നതിെൻറ ചുമതല വഹിക്കുന്ന സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, കൊച്ചി കമീഷണർ വിജയ് സാഖറെ, ഫ്ലാറ്റ് പൊളിക്കുന്നതിെൻറ സാങ്കേതികവിദഗ്ധൻ എസ്.ബി. സർവാതെ, പൊളിക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആറുസെക്കൻഡിനുള്ളിൽ ഫ്ലാറ്റുകൾ നിലംപതിക്കും
കൊച്ചി: ആധുനിക സംവിധാനങ്ങളോടെ നടത്തുന്ന നിയന്ത്രിത സ്ഫോടനത്തിൽ ആറുസെക്കൻഡിനുള്ളിൽ മരടിലെ വിവാദ ഫ്ലാറ്റുകൾ നിലംപതിക്കും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ െവറും 12 സെക്കൻഡ് മതിയാകും. ആദ്യ ആറുസെക്കൻഡ് പ്രാരംഭപ്രവർത്തനങ്ങൾക്കാണ്. അടുത്ത ആറുസെക്കൻഡിൽ കെട്ടിടം നിലംപതിക്കുമെന്ന് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ചുമതലപ്പെടുത്തിയ കമ്പനികളിൽ ഒന്നായ എഡിഫിസ് എൻജിനീയേഴ്സ് പാർട്ണർ ഉൽകർഷ് മെഹ്ത പറഞ്ഞു. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങളാണ് എഡിഫിസ് പൊളിക്കുന്നത്. 200 മീ. ചുറ്റളവിലെ എല്ലാ കെട്ടിടങ്ങളും ഒഴിപ്പിച്ചശേഷമായിരിക്കും പൊളിക്കൽ നടപടികൾ.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നത് വിജയ് സ്റ്റീൽസ് കമ്പനിയാണ്. വിവിധ നിലകൾ ഒന്നൊന്നായി താഴേക്ക് പതിക്കുന്നതിനാൽ ആഘാതം കുറക്കാനാകും. ഒരു കെട്ടിടം പൊളിച്ച് മൂന്നുമണിക്കൂർ ഇടവേളക്കുശേഷം അടുത്തതിൽ സ്ഫോടനം നടത്താനാണ് തീരുമാനം. എന്നാൽ, ഈ സമയത്തിെൻറ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ഉൽകർഷ് മെഹ്ത പറഞ്ഞു. ഓരോ ഭാഗം തിരിച്ചായിരിക്കും സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുക. ഓരോ നിലയും ഘട്ടങ്ങളായാണ് പതിക്കുക. ഏതാനും മൈക്രോ സെക്കൻഡുകൾ മാത്രമായിരിക്കും ഇതിനിടെയിലുള്ള സമയം.
ഒരു ഫ്ലാറ്റ് പൊളിക്കുമ്പോൾ 15,000 ടണ്ണിലേറെ ഭാരം നിലത്ത് പതിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് 10,000 മുതൽ 12,000 ടൺ വരെ ഭാരമാണ് കണക്കാക്കുന്നത്. മരടിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെ ആകെ ഭാരം 76,350 ടണ്ണാണ്. ഒരു ഫ്ലാറ്റ് സമുച്ചയത്തിന് രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണവുമുണ്ട്. ഇത്തരത്തിൽ കണക്കാക്കുമ്പോൾ 15,000 മുതൽ 20,000 വരെ ടൺ ഭാരം ഓരോ സ്ഫോടനത്തിലും താഴേക്ക് പതിക്കുമെന്നാണ് വിലയിരുത്തൽ. ഒറ്റയടിക്ക് നിലംപതിക്കാത്തതിനാൽ ഇത്രയും ഭാരം ഒരുമിച്ച് ഭൂമിയിൽ പതിക്കുന്നതിെൻറ പ്രത്യാഘാതം ഉണ്ടാകില്ലെന്നാണ് കമ്പനികളുടെ പ്രതിനിധികൾ പറയുന്നത്. പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത് തേവര പാലവും ഏതാനും ആഡംബര ഹോട്ടലുകളും സ്കൂളുകളുമടക്കം ഉള്ളതിനാൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മരട് ഫ്ലാറ്റ് രൂപരേഖയിൽ കായൽ രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ
കൊച്ചി: മരടിലെ ഫ്ലാറ്റിനുവേണ്ടി തയാറാക്കി സമർപ്പിച്ച രൂപരേഖയിൽ കായൽ അതിർത്തി പങ്കിടുന്നതായി കാണുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കെട്ടിടനിർമാണത്തിന് പഞ്ചായത്തിെൻറ അനുമതി തേടാൻ തയാറാക്കുന്ന രൂപരേഖയിൽ വസ്തുവിെൻറ നാല് അതിർത്തിയും വ്യക്തമായി രേഖപ്പെടുത്തണം. മരടിലെ ഫ്ലാറ്റിെൻറ കാര്യത്തിൽ ഇതുണ്ടായില്ലെന്നാണ് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയത്. ഫ്ലാറ്റ് നിർമാണത്തട്ടിപ്പ് കേസിൽ പ്രതിയായ ആർക്കിടെക്ടിെൻറ മുൻകൂർജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയുടെ ഭാഗമായി ഈ രൂപരേഖ കോടതിയിൽ ഹാജരാക്കിയാണ് സർക്കാർ കാര്യം വ്യക്തമാക്കിയത്.
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് നിർമാതാക്കളായിരുന്ന ആൽഫ വെഞ്ച്വേഴ്സ് ഡയറക്ടറും ഒന്നാം പ്രതിയുമായ പോൾ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കടവന്ത്ര ഗിരിനഗർ സ്വദേശിയായ ആർക്കിടെക്ടർ കെ.സി. ജോർജിനെതിരായ കേസ്. ആൽഫ വെഞ്ച്വേഴ്സിെൻറ ഫ്ലാറ്റ് നിർമാണത്തിന് കെ.സി. ജോർജ് 2006 ഏപ്രിൽ 28ന് മരട് പഞ്ചായത്തിൽ നൽകിയ രൂപരേഖയിൽ മൂന്ന് അതിർത്തികൾ മാത്രമാണ് രേഖപ്പെടുത്തിയത്. വേമ്പനാട് കായൽ അതിർത്തി പങ്കിടുന്ന വശത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ജോർജിന് എറണാകുളം സെഷൻസ് കോടതി അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജി ഈ മാസം 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
