Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരട്​: ഉടമകൾക്ക്​ 25 ലക്ഷം ഇടക്കാല നഷ്​ടപരിഹാരം നൽകണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളുടെ ഉടമകൾക്ക്​ ഇടക്കാല നഷ്​ടപരിഹാരമായി 25 ലക്ഷം രൂപവീതം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാലാഴ്​ചക്കകം സംസ്ഥാന സർക്കാർ ഇൗ തുക നൽകണം. അനധികൃത നിർമാണം നടത്തിയ നിർമാതാക്കളിൽനിന്ന്​ ഇൗ തുക ഇൗടാക്കണമെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിട്ടു. 2020 ഫെബ്രുവരി ഒമ്പതിനകം ഫ്ലാറ്റ് ​ സമുച്ചയങ്ങൾ പൊളിച്ചുമാറ്റി അവശിഷ്​ടങ്ങൾ നീക്കം ​െച​യ്യാമെന്ന്​ സംസ്​ഥാന സർക്കാർ പുതുതായി സമർപ്പിച്ച സത് യവാങ്​​മൂലത്തിൽ ബോധിപ്പിച്ചത്​ കോടതി​ അംഗീകരിച്ചു.

ഹൈകോടതിയിൽനിന്ന്​ വിരമിച്ച ജഡ്ജി അധ്യക്ഷനായ മൂന ്നംഗ സമിതി ഫ്ലാറ്റുകൾ പൊളിക്കുന്നതിന്​ മേൽനോട്ടം വഹിക്ക​ുകയും ഫ്ലാറ്റുടമകളുടെ നഷ്​ടപരിഹാര തുക നിർണയിക്കു കയും ചെയ്യും. അനധികൃത നിർമാണത്തിൽ​ തദ്ദേശസ്​ഥാപനങ്ങൾക്കുള്ള പങ്കും സമിതി അന്വേഷിക്കും.
മരടിലെ ഫ്ലാറ്റുടമക ളെ പെ​െട്ടന്ന്​ മോശമായ സാഹചര്യത്തിലേക്ക് തള്ളിവിടാൻ തങ്ങൾ ഉ​ദ്ദേശിക്കുന്നില്ലെന്ന്​ ജസ്​റ്റിസ്​ അരുൺ മിശ്ര പറഞ്ഞു.

തീരനിയന്ത്രണ മേഖലയിലെ നിയമവിരുദ്ധ നിർമാണങ്ങളും അതേ തുടർന്നുണ്ടാകാവുന്ന ദുരന്തങ്ങളുമാണ് തങ്ങളുടെ​ പ്രഥമ ആശങ്ക. അതിനാൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയേ മതിയാകൂ. നിങ്ങൾക്ക്​​ ഇത്​ ​പൊളിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ ചെലവിൽ ഇൗ പണി ചെയ്യാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കുമെന്ന്​ സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ്​ സാൽവെക്ക്​ സുപ്രീംകോടതി മുന്നറിയിപ്പ്​ നൽകി.
സുപ്രീംകോടതി നിയോഗിക്കുന്ന റിട്ട. ഹൈകോടതി ജഡ്​ജി അധ്യക്ഷനായ സമിതി ഫ്ലാറ്റ്​ വാങ്ങിയ സമയത്ത്​ ഒാരോരുത്തരിൽനിന്നും കെട്ടിട നിർമാതാക്കൾ ഇൗടാക്കിയ തുക എത്രയാണെന്ന്​ പരിശോധിക്കും. അനധികൃത നിർമാണത്തിൽ പഞ്ചായത്ത്​ കെട്ടിട നിർമാതാക്കളുമായി കൈകോർത്തതായി കാണുന്നുണ്ടെന്നും നിയമലംഘനത്തിന്​ അവരെ ഉത്തരവാദികളാക്കേണ്ടിവരു​മെന്നും ​ജസ്​റ്റിസ്​ അരുൺ മിശ്ര ഒാർമിപ്പിച്ചു.

സമിതിക്ക്​ നേതൃത്വം നൽകുന്ന ജഡ്​ജിയുടെ പേര്​ സംസ്ഥാന സർക്കാർ വെള്ളിയാഴ്​ച തന്നെ നിർദേശിക്കണം. നിർമാണ കമ്പനികളുടെയും ഡയറക്​ടർമാരുടെയും സ്വത്തി​​െൻറ കണക്കെടുക്കാൻ നിർദേശം നൽകിയ സുപ്രീംകോടതി അവ കൈമാറ്റം ചെയ്യുന്നത്​ വിലക്കി. പഞ്ചായത്തി​​െൻറ പക്കൽ ഇപ്പോൾ പണമുണ്ടാകില്ലെന്നും അതിനാൽ ഇടക്കാല നഷ്​ടപരിഹാരം സർക്കാർ നൽകി പിന്നീട്​ പഞ്ചായത്തിൽനിന്ന്​ പിടിക്കാമെന്നും ജസ്​റ്റിസ്​ ഭൂഷൺ പറഞ്ഞപ്പോൾ നഷ്​ടപരിഹാരം എത്രയായാലും തങ്ങൾ നൽകേണ്ടിവരുമെന്നും പഞ്ചായത്തിൽനിന്ന്​ പണം വാങ്ങിയതുകൊണ്ട്​ പ്രശ്​നം തീരില്ലെന്നും സംസ്​ഥാനത്തി​​െൻറ അഭിഭാഷകൻ ഹരീഷ്​ സാൽവെ ഉത്തരം നൽകി.

ഫ്ലാറ്റുകൾ അവിടെയുണ്ടാക്കാൻ പാടില്ലായിരുന്നു. അത്​ തകർക്കാൻ കർമപദ്ധതി ചീഫ്​ സെക്രട്ടറി തയാറാക്കിയിട്ടുണ്ട്​. എല്ലാ ഫ്ലാറ്റുടമകളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതസമ്പാദ്യം നിക്ഷേപിച്ചവരാണ്​ ഫ്ലാറ്റുടമകളെന്നും 60ഒാളം ഉടമകൾ 90 വയസ്സിന്​ മുകളിലുള്ളവരാണെന്നും അവരെല്ലാം കോടതിയുടെ സാന്ത്വനം അർഹിക്കുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ പിനാകി മിശ്ര പറഞ്ഞു.ഫ്ലാറ്റുകളിലെ താമസക്കാരുടെ താൽപര്യവും കോടതി നോക്കേണ്ടതുണ്ടെന്നും​ അവർക്ക്​ പാർപ്പിടം വേണമെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര പറഞ്ഞു. കേസ്​ അടുത്തമാസം 25ന്​ വീണ്ടും പരിഗണിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradu casemalayalam newsmaradu flatsupreme court
News Summary - Maradu Flat Case Supreme Court Verdict-Kerala News
Next Story