Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് ഫ്ളാറ്റ് ഒഴിയാൻ...

മരട് ഫ്ളാറ്റ് ഒഴിയാൻ ഒരാഴ​്​ച സാവകാശം ചോദിച്ചു; ഒരു മണിക്കൂർ പോലും നൽകാതെ സുപ്രീംകോടതി

text_fields
bookmark_border
maradu-flat
cancel

ന്യൂഡൽഹി: മരട്​ കേസിൽ പരമാവധി ക്ഷമിച്ചുവെന്നും ഇനി ഒരു മണിക്കൂർ പോലും നീട്ടി നൽകാനാകില്ലെന്നും വ്യക്​തമാക്കി സമയം നീട്ടി നൽകണമെന്ന ആവശ്യം ജസ്​റ്റിസ്​ അരുൺ മിശ്ര തള്ളി. ഒഴിയാൻ ഒരാഴ്ച കൂടി സമയം ചോദിച്ച മലയാളി അഭിഭാഷകരെ രൂക്ഷമായ ഭാഷയിൽ ശകാരിച്ച ജസ്​റ്റിസ്​ അരുൺ മിശ്ര ചില അഭിഭാഷകരോട് കോടതിക്ക്​ പുറത്തുകടക്കാനും കൽപിച്ചു. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയിക്ക്​ മുമ്പിൽ വിഷയം പരാമർശിക്കാൻ അഭിഭാഷകരിലൊരാൾ ശ്രമിച്ചെങ്കിലും അദ്ദേഹം കേട്ടതായി ഭാവിച്ചില്ല.

ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിന്​ സ്​റ്റേ ആവശ്യപ്പെട്ട്​ മരടിലെ ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹഞ്ച്​ ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ച്​ ജസ്​റ്റിസ്​ അരുൺ മിശ്ര രണ്ട്​ ദിവസം മുമ്പ്​ തള്ളിയിരുന്നു. അതിന്​ ശേഷമാണ്​ മലയാളിയായ മുതിർന്ന അഭിഭാഷക എന്ന നിലയിൽ വസ്​തുതകൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം​ അഡ്വ. ലില്ലി തോമസ്​ വെള്ളിയാഴ​്​ച സ്വന്തം നിലക്ക്​ നടത്തി നോക്കിയത്​.

ഫ്ലാറ്റ് സമുച്ചയങ്ങൾ ഒഴിയാൻ ഒരാഴ്ച്ച കൂടി സമയം അനുവദിക്കണമെന്നും മരട് വിധി റദ്ദാക്കണമെന്നുമുള്ള ആവശ്യങ്ങൾ കേട്ടതോടെ ക്ഷുഭിതനായ ജസ്​റ്റിസ്​ അരുൺ മിശ്ര അഭിഭാഷകരെ കണക്കറ്റ് ശകാരിച്ചു. ഇതിനിടയിൽ നാഷണൽ ലോയേഴ്സ് കാമ്പയി​​െൻറ അഡ്വ. മാത്യു നെടുമ്പാറ റിട്ട് ഹരജി സമർപ്പിക്കാനുള്ള അനുമതി ​േതടുക കൂടി ചെയ്​തതോടെ ജസ്​റ്റിസ്​ അരുൺ മിശ്ര എല്ലാ നിയന്ത്രണവും വിട്ടു. ‘‘നിങ്ങൾ കോടതിയുടെ സമയം മെനക്കെടുത്തുകയാണ്​. നിങ്ങൾ ആരും ശബ്​ദം ഉയർത്തരുത്​. കോടതിക്ക്​ പുറത്തു കടക്കൂ’’ എന്ന്​ അഭിഭാഷകനെ നോക്കി ജഡ്​ജി ശകാരിച്ചു.

ഫ്ലാറ്റ് ഒഴിയാൻ ഒരു മണിക്കൂർ പോലും കൂടുതൽ അനുവദിക്കാനാകി​െല്ലന്ന്​ അദ്ദേഹം ഒാർമിപ്പിച്ചു. തങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ലില്ലി തോമസ് ചോദിച്ചപ്പോൾ ക്ഷമിക്കാവുന്നതി​​െൻറ പരമാവധി ക്ഷമിച്ചുവെന്നായിരുന്നു അരുൺ മിശ്രയുടെ പ്രതികരണം. കുടിയൊഴിപ്പിക്കൽ പുനരധിവാസത്തോടൊപ്പം നടക്കേണ്ടതാണെന്നും ചുരുങ്ങിയത്​ ഒരാഴ്​ച സമയം തരണമെന്നും ആവശ്യപ്പെ​െട്ടങ്കിലും ജസ്​റ്റിസ്​ അരുൺ മിശ്ര തള്ളി. വിധിയിൽ ഒരു ഭേദഗതിക്കും ഉ​േദ്ദശ്യമില്ലെന്ന്​ ജസ്​റ്റിസ്​ മിശ്ര ആവർത്തിച്ച​ു. കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

അഡ്വ. മാത്യൂ നെടുമ്പാറ അയോധ്യ കേസ്​ കേൾക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലിരിക്കുന്ന ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയി മുമ്പാകെ വീണ്ടുമൊരു ശ്രമം നടത്തി നോക്കി​. മാത്യുവിനെ കണ്ട ഭാവം പോലും നടിക്കാതെ ചീഫ്​ ജസ്​റ്റിസ്​ ഉച്ചയൂണിന്​ എഴുന്നേറ്റ്​ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMaradu Flat Casesupreme court
News Summary - Maradu Flat Case Supreme Court -Kerala News
Next Story