മരടിലെ ഫ്ലാറ്റുകൾ ആറാഴ്ചത്തേക്ക് പൊളിക്കില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച ഫ്ല ാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി സുപ്രീംകോ ടതി തടഞ്ഞു. ആറാഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവിട ്ടു. മാസത്തിനുള്ളിൽ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന മേയ് എട്ടിലെ സുപ്രീംകോടതി ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധന ഹരജിയിലാണ് െപാളിച്ചുനീക്കുന്നത് താൽക്കാലികമായി തടഞ്ഞത്.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിലേക്ക് ഹരജി മാറ്റി. ജൂൈല ആദ്യവാരം താമസക്കാരുടെ ഹരജി പരിഗണിക്കാനും തീരദേശ പരിപാലന അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് താമസക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
തീരദേശ ചട്ടം ലംഘിച്ച് ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്മെൻറ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നായിരുന്നു മേയ് എട്ടിലെ സുപ്രീംകോടതി വിധി. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. പൊളിച്ചുനീക്കാനുള്ള കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു.
നിലവിൽ അപ്പാർട്മെൻറുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമാണങ്ങൾക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം തള്ളിയായിരുന്നു വിധി. ഉത്തരവ് ചോദ്യംചെയ്ത് ഫ്ലാറ്റുടമകൾ നൽകിയ ഹരജി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് മേയ് 22ന് തള്ളിയിരുന്നു. ഉടമകൾക്ക് നഷ്ട പരിഹാരത്തിനായി അനുയോജ്യ വേദികളെ സമീപിക്കാമെന്നും അന്ന് കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
