മരട്: ടോം ജോസിനെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി
text_fieldsന്യൂഡൽഹി: മരട് അടക്കം തീരനിയന്ത്രണ നിയമം (സി.ആർ.ഇെസഡ്) ലംഘിച്ച് കേരളതീരങ്ങളി ൽ നടക്കുന്ന മുഴുവൻ അനധികൃത നിർമാണപ്രവർത്തനങ്ങൾക്കും ‘‘താങ്കളാണ് ഉത്തരവാദി’’ യെന്ന് കേരള ചീഫ് സെക്രട്ടറി ടോം ജോസിെൻറ മുഖത്തു നോക്കി സുപ്രീംകോടതി തുറന്നടിച് ചു. കേരളത്തിെൻറ തീരങ്ങളിൽ പരിസ്ഥിതി നിയമം ലംഘിച്ച് എത്ര അനധികൃത നിർമാണങ്ങൾ ന ടന്നുവെന്ന് സർവേ നടത്താൻ ജസ്റ്റിസ് അരുൺ മിശ്ര ചീഫ് സെക്രട്ടറിയെ വെല്ലുവിളിച്ചു. അത്തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളുണ്ടെന്ന് സർവേ കണ്ടെത്തിയാൽ ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മരട് ഫ്ലാറ്റുകൾ പൊളിക്കാത്തതിനുള്ള കോടതിയലക്ഷ്യ കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റിയ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അന്ന് വിധി പുറപ്പെടുവിക്കുമെന്നും കൂട്ടിച്ചേർത്തു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുകളയണമെന്ന വിധി നടപ്പാക്കാത്തതിന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹരജിയിൽ കേരള ചീഫ് സെക്രട്ടറിയെ നേർക്കുനേർ പ്രതിക്കൂട്ടിൽ നിർത്തുകയാണ് സുപ്രീംകോടതി ചെയ്തത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ലഭിക്കാത്തതിനാൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത്.
കോടതി ചേർന്നയുടൻതന്നെ ചീഫ് സെക്രട്ടറി ഹാജരുണ്ടോ എന്ന് ചോദിച്ച് മുന്നിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സുപ്രീംകോടതി നടത്തിയ വിമർശനങ്ങളത്രയും. സത്യവാങ്മൂലം വായിച്ചാൽ എന്താണ് കേരളത്തിെൻറ ഉേദ്ദശ്യമെന്ന് മനസ്സിലാകുന്നുണ്ടെന്നും അത് തള്ളിക്കളയുകയാണെന്നും ജ. മിശ്ര സാൽവെയോട് പറഞ്ഞു. ഇതേ തുടർന്ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കാമെന്ന സാൽവെയുടെ വാഗ്ദാനം കോടതി അംഗീകരിച്ചു.നിങ്ങൾക്ക് ഇത് മനസ്സിലായില്ലെങ്കിലും ഇയാൾക്കിതൊക്കെ മനസ്സിലാകുമെന്ന് ടോം ജോസിനെ ചൂണ്ടി സാൽവെയോട് അദ്ദേഹം തുടർന്നു.
കേരളത്തെ നിരന്തരം കടന്നാക്രമിക്കുന്ന പതിവ് ആവർത്തിച്ച ജസ്റ്റിസ് അരുൺ മിശ്ര കേരളതീരങ്ങളിലുടനീളം നിയമവിരുദ്ധ നിർമാണപ്രവർത്തനങ്ങളാണെന്ന് ആരോപിച്ചു. പിന്നീട് എല്ലാം ടോം ജോസിനോടായിരുന്നു. ‘‘വ്യക്തമായ നിയമലംഘനമാണ് നിങ്ങൾ നടത്തിയിരിക്കുന്നത്. ധിക്കാരമാണ് നിങ്ങളുടെ സമീപനം. കൊടിയനാശത്തിൽ ആയിരങ്ങളാണ് മരിച്ചത്. അതിലെ ഇരകൾക്ക് എത്ര വീടുകളാണ് നിർമിച്ചുനൽകിയത്? എന്നിട്ടും തീരമേഖലകളിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
വേലിയേറ്റരേഖപോലും നോക്കാതെയാണ് കേരളതീരങ്ങളിലുടനീളം നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.’’ കേരളത്തിലെ പ്രളയദുരിതബാധിതർക്ക് സംഭാവന നൽകിയ വ്യക്തിയാണ് താനെന്നും ജസ്റ്റിസ് മിശ്ര കൂട്ടിച്ചേർത്തു. ‘‘ശരിക്കും ഞെട്ടിയിരിക്കുകയാണ് ഞങ്ങൾ. കോടതി വിധി നടപ്പാക്കാൻ എത്ര സമയമാണ് നിങ്ങൾക്കു വേണ്ടത്? ഇതുവരെ സംസ്ഥാന സർക്കാർ എന്താണ് ചെയ്തത്?’’ മരടിൽ മാത്രമല്ല, തീരനിയമങ്ങളും പരിസ്ഥിതിനിയമങ്ങളും ലംഘിച്ച് കേരളതീരങ്ങളിലുടനീളം നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തെൻറ കോടതി വളരെ കർശന സ്വഭാവമുള്ളതാണെന്ന് അവകാശപ്പെട്ട അദ്ദേഹം ഹരീഷ് സാൽവെയെ വാദമുഖങ്ങൾ അവതരിപ്പിക്കാനും അനുവദിച്ചില്ല. രണ്ടുമൂന്ന് മാസം സാവകാശം ചോദിച്ച സാൽവെയോട് വല്ല ദുരന്തവും സംഭവിച്ചാൽ ഇൗ ഫ്ലാറ്റുകളിലുള്ള മനുഷ്യരെയാണ് അത് ബാധിക്കുകയെന്നും ഇവയിലുള്ള 350ലേറെ മനുഷ്യർ മരിക്കാൻ പോകുകയാണെന്നും അതിനാൽ അവ പൊളിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
