Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​ ഫ്ലാറ്റ്:...

മരട്​ ഫ്ലാറ്റ്: കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെയും സുപ്രീംകോടതിയെ സമീപിക്കൽ​ ഉചിതം -ഹൈകോടതി

text_fields
bookmark_border
maradu-flat
cancel

കൊച്ചി: പൊളിക്കാൻ സുപ്രീംകോടതി നിർദേശിച്ച ഫ്ലാറ്റുകളിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ ഉടമക ൾ സുപ്രീംകോടതിയെ സമീപിക്കുന്നതാണ്​ ഉചിതമെന്ന്​ ഹൈകോടതി. സുപ്രീംകോടതി ഉത്തരവ്​ നടപ്പാക്കുന്നതി​നാണ്​ താമ സക്കാരെ ഒഴിപ്പിക്കാൻ മരട്​ നഗരസഭ നൽകിയ നോട്ടീസെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ഷാജി പി. ചാലിയുടെ നിരീക്ഷ ണം. വിധി നടപ്പാക്കുന്നതി​​െൻറ സമയം നീട്ടാൻ സുപ്രീംകോടതിയിൽ ആവശ്യപ്പെടാം. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ മരട്​ നഗരസഭ നൽകിയ നോട്ടീസ്​ ചോദ്യംചെയ്​ത്​ നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ.കെ. നായർ, ഗോൾഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരനായ എം.കെ. പോൾ എന്നിവരാണ്​ മരട്​ നഗരസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്​. ​ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ്​ നടപ്പാക്കുന്നതി​​െൻറ ഭാഗമായുള്ള അനന്തര നടപടിയാണ്​ നഗരസഭയുടേതെന്ന്​ സിംഗിൾ ബെഞ്ച്​ വ്യക്തമാക്കി. എന്നാൽ, നഗരസഭ സ്വീകരിച്ച നടപടിയിലെ അപാകതകൾ ചൂണ്ടിക്കാട്ടുകയാണ്​ ചെയ്​തിട്ടുള്ളതെന്ന്​ ഹരജിക്കാരൻ വാദിച്ചു. ഹരജി രജിസ്​ട്രി സ്വീകരിച്ചതായി കാണുന്നില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഹരജിയിലെ ആവശ്യ​ങ്ങൾക്ക്​ പരിഹാരം തേടി സുപ്രീംകോടതിയെതന്നെ സമീപിക്കുന്നതാണ്​ ഉചിതമെന്നും വ്യക്തമാക്കി.

എന്നാൽ, ഹരജി സ്വീകരിച്ച്​ ഫയൽ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട്​ രജിസ്​ട്രി ഉന്നയിക്കുന്ന തടസ്സവാദങ്ങൾക്ക്​ മറുപടിയുണ്ടെങ്കിൽ അത്​ സമർപ്പിക്കാൻ ഹരജിക്കാർക്ക്​ കോടതി അവസരം നൽകി. ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ ഹാജരാക്കാനും നിർദേശിച്ചു. തുടർന്ന്​ ഹരജികൾ ചൊവ്വാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസാണ്​ ഹരജികളിൽ ചോദ്യംചെയ്​തിരിക്കുന്നത്​. ഒക്ടോബറിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയനാവുകയാണ് താനെന്നും ഇൗ സാഹചര്യത്തിൽ തെരുവിലേക്ക് വലിച്ചെറിയരുതെന്നുമുള്ള ആവശ്യം കെ.കെ. നായർ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsMaradu Flat Case
News Summary - Maradu flat Case: Flat owner file new petition in High Court -Kerala News
Next Story