Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റുകളിലെ...

മരടിലെ ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; പ്രതിഷേധവുമായി താമസക്കാർ

text_fields
bookmark_border
maradu-flat
cancel

കൊച്ചി: സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനായി മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. പുലർച്ചെ നാലരയോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതബന്ധം വിച്ഛേദിച്ചത്. ര ാവിലെ ഒമ്പത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിർത്തിവെച്ചത്.

സംഭവം അറിഞ്ഞ താമസക്കാർ ഫ്ലാറ്റുക ൾക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. വെ​ള്ള​വും വെ​ളി​ച്ച​വും പാ​ച​ക​വാ​ത​ക​വും നി​ഷേ​ധി​ക്കു​ന്ന​ത്​ ക​ടു​ത ്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ല. റാ​ന്ത​ൽ​വെ​ളി​ച്ച​ത്തി​ൽ സ​മ​രം തു​ട​രു​മെ​ന്നും ഫ്ലാ​റ്റ്​ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

വൻ പൊലീസ് സന്നാഹത്തോടെ നാല് സംഘങ്ങളാ യി എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് നോട്ടീസ് പതിക്കുകയും വൈദ്യുതബന്ധം വിച്ഛേദിക്കുകയും ചെയ്തത്. സെപ്റ്റംബർ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

കു​ടി​വെ​ള്ളം വെ​ള്ളി​യാ​ഴ്​​ച വി​ച്ഛേ​ദി​ക്കു​ം. ര​ണ്ടു​ ദി​വ​സ​ത്തി​ന​കം പാ​ച​ക​വാ​ത​ക വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം​ ന​ൽ​കിയിട്ടുണ്ട്. പ​ര​മാ​വ​ധി മൂ​ന്നു മാ​സ​ത്തി​ന​കം പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന​കം പൊ​ലീ​സ്, ജി​ല്ല അ​ധി​കൃ​ത​ർ, ജ​ല-​വൈ​ദ്യു​തി വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ഒ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി ത​യാ​റാ​ക്കും.

ഒ​ന്നി​നും മൂ​ന്നി​നു​മി​ട​യി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്കും 750 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കും. 11ന് ഫ്ലാറ്റുകൾ പൊളിച്ചു നീക്കും. ഡി​സം​ബ​ർ നാ​ലി​ന​കം പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കും. അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഡി​സം​ബ​ർ നാ​ലി​നും 19നും ​ഇ​ട​യി​ൽ നീ​ക്കും.

ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ചുമതലപ്പെടുത്തിയ കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ ഇന്നലെ ചുമതലയേറ്റിരുന്നു. സബ് കലക്ടർ ഇന്ന് ഫ്ലാറ്റുകൾ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണം ൈക്രംബ്രാഞ്ചിന്
തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ൈക്രം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. അ​ന്വേ​ഷ​ണ​ത്തി​ന്​ ക്രൈം​ബ്രാ​ഞ്ചി​ലെ​യും ലോ​ക്ക​ൽ പൊ​ലീ​സി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ഡി.​ജി.​പി ലോ​ക്​​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ൈക്രം​ബ്രാ​ഞ്ച് എ​സ്.​പി വി.​എം. മു​ഹ​മ്മ​ദ്​ റ​ഫീ​ഖി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​െൻറ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല എ​റ​ണാ​കു​ളം ൈക്രം​ബ്രാ​ഞ്ച് ഐ.​ജി ഗോ​പേ​ഷ്​ അ​ഗ​ർ​വാ​ളി​നാ​ണ്. എ​റ​ണാ​കു​ളം ൈക്രം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ജോ​സി ചെ​റി​യാ​ൻ, എ​റ​ണാ​കു​ളം സി​റ്റി ജി​ല്ല ൈക്രം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ബി​ജി ജോ​ർ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഏ​ഴം​ഗ സം​ഘ​ത്തി​ൽ ഡി​റ്റ​ക്റ്റീ​വ് ഇ​ൻ​സ്​​പെ​ക്റ്റ​ർ​മാ​രും എ​സ്.​എ​ച്ച്.​ഒ​മാ​രും ഉ​ൾ​പ്പെ​ടും. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് 15 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ മ​ര​ട്​ ഫ്ലാ​റ്റ്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മ​ര​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMaradu Flat CaseElectricity Connection
News Summary - Maradu Flat Case Electricity Connection Cut off -Kerala News
Next Story