മരട് ഫ്ലാറ്റുകൾ: പൊളിക്കൽ നടപടിക്രമം വിശദീകരിച്ച് സത്യവാങ്മൂലം നൽകും
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിയുടെ കർശന നിലപാടോടെ മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കുകയല്ലാതെ വേറെ മാർഗമില ്ലെന്ന നിലപാടിലേക്ക് സർക്കാർ. ആൽഫാ വെേഞ്ച്വഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ, കായലോരം അ പ്പാർട്മെൻറ്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിെൻറ നടപടിക്രമങ്ങൾ വിശദീകരിച്ചുള്ള സത്യ വാങ്മൂലം വെള്ളിയാഴ്ച സമർപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. തിങ്കളാഴ്ച കോടതിയിൽ നിന്നുണ്ടായ പ്രതികരണം ഉൾപ്പെടെ ചീഫ് സെക്രട്ടറി ചൊവ്വാഴ്ച സർക്കാറിനെ വിശദമായി ധരിപ്പിക്കും. അതിനു ശേഷം ഉന്നതതല യോഗം ചേർന്ന് നിയമ വിദഗ്ധരുടെ സഹായത്തോടെ സത്യവാങ്മൂലം തയാറാക്കാനാണ് ധാരണ. ഇന്നലെ തന്നെ ഫോണിലൂടെ ടോം ജോസ് വിവരം മുഖ്യമന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ധരിപ്പിച്ചിരുന്നു.
ചെന്നൈ െഎ.െഎ.ടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടിക്രമങ്ങൾ പാലിച്ചാകണം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കേണ്ടത്, അതിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ വിശദീകരിച്ചാകും സത്യവാങ്മൂലം. പൊളിക്കേണ്ട ഫ്ലാറ്റുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ െഎ.െഎ.ടി മുന്നറിയിപ്പ് നൽകുന്നു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊളിക്കുന്നതാകും ഉചിതമെന്നും എന്നാൽ, അപ്പോഴുണ്ടാകുന്ന വായു മലിനീകരണം ഒരു കിലോമീറ്ററർ ചുറ്റളവിനപ്പുറം ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും.
ഫ്ലാറ്റ് ഉടമകളുടെയും സർക്കാറിെൻറ ഭാഗം കേൾക്കണമെന്നും കുറ്റക്കാരായ നിർമാതാക്കളെ ശിക്ഷിക്കണമെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷൻ വഴി സുപ്രീംകോടതിയെ ധരിപ്പിക്കാനായിരുന്നു നീക്കം. കോടതി അയയുകയാണെങ്കിൽ പുനഃപരിശോധന ഹരജി നൽകുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, കോടതി ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് വ്യക്തമാക്കിയതോടെ സർക്കാറിെൻറ പദ്ധതികളെല്ലാം തകിടംമറിഞ്ഞു.
പ്രളയ ദുരിതാശ്വാസം, മറ്റ് തീരദേശ നിയന്ത്രണ ലംഘനങ്ങൾ എന്നിവയിലേക്ക് കൂടി കടന്നുള്ള കോടതിയുടെ പരാമർശം കൂടി ആയതോടെ എല്ലാ വാതിലുകളും അടഞ്ഞെന്ന വിലയിരുത്തലിലാണ് സർക്കാർ. മരട് മുനിസിപ്പാലിറ്റി വഴി ഒഴിയുകയല്ലാതെ വഴിയില്ലെന്ന യാഥാർഥ്യം ഫ്ലാറ്റുകളിലെ താമസക്കാരെ അറിയിക്കാനുള്ള നടപടി വരുംദിവസങ്ങളിൽ സ്വീകരിക്കും. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 343 ഫ്ലാറ്റുകളിലായി 191 ഒാളം കുടുംബങ്ങളുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
