Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറഡോണക്ക് ജന്മദിനം ആശംസിച്ച് സമദാനി
text_fieldsbookmark_border
pic courtesy: M.P Abdussamad Samadani fb page
മലപ്പുറം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന കാൽപ്പന്തുകളിയുടെ പകരക്കാരനില്ലാത്ത മാന്ത്രികൻ മറഡോണക്ക് ജന്മദിനം ആശംസിച്ച് എം.പി അബ്ദുസ്സമദ് സമദാനി. കാൽപന്തിനെ സംബന്ധിച്ച കാൽപനികഭാവങ്ങളെ കൽപാന്തകാലത്തോളം കോരിത്തരിപ്പിക്കുന്ന മറഡോണയുടെ വീരേതിഹാസം അതിശയകരമാണ്, അതിൽ നിന്നുതിരുന്ന പുളകവും പൂക്കളും ഏവർക്കും ആവേശദായകമാണെന്നും അദ്ദേഹംഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറഞ്ഞു.
സമദാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കാൽപന്തിനെ സംബന്ധിച്ച കാൽപനികഭാവങ്ങളെ കൽപാന്തകാലത്തോളം കോരിത്തരിപ്പിക്കുന്ന മറഡോണയുടെ വീരേതിഹാസം അതിശയകരം. അതിൽ നിന്നുതിരുന്ന പുളകവും പൂക്കളും ഏവർക്കും ആവേശദായകം. ഇന്ന് മറഡോണയുടെ ജന്മദിനം. ബോബി ചെമ്മണ്ണൂരിന്‍റെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ അദ്ദേഹത്തെ കണ്ണൂരിൽ വച്ച് കണ്ടുമുട്ടിയ നിമിഷങ്ങൾ എന്നും അവിസ്മരണീയം.
Next Story

