Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാറാട് കലാപക്കേസിലെ...

മാറാട് കലാപക്കേസിലെ പ്രതി കടലിൽ മരിച്ച നിലയില്‍

text_fields
bookmark_border
Muhammed illyas
cancel

കോഴിക്കോട്: മാറാട് കലാപ കേസില്‍ കോടതി ശിക്ഷിച്ചയാളെ ദൂരുഹ സാഹചര്യത്തില്‍ കടലിൽ മരിച്ച നിലയില്‍ കണ്ടെത്തി. മ ാറാട് സ്വദേശിയും വെള്ളയിൽ പണിക്കർ റോഡിലെ ഭാര്യവീട്ടിൽ താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസി​​െ ൻറ (42) മൃതദേഹമാണ് ലയണ്‍സ് പാര്‍ക്കിന് പുറകിലായി കടപ്പുറത്ത്​ വെള്ളിയാഴ്​ച പുലർച്ചെ കണ്ടെത്തിയത്. ഏകദേശം 23 കിലോ ഭാരമുള്ള കല്ല് തുണികൊണ്ട്​ കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒരു ദിവസം മുമ്പാണ്​ മരണമെന്നാണ്​ സംശയം.

കലാപവുമായി ബന്ധപ്പെട്ട് ​െക്രെംബ്രാഞ്ച് രജിസ്​റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ്​ ഇല്യാസ്. മാറാട് കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇദ്ദേഹം ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്​ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്​തെന്നും അതിനുശേഷം അസ്വസ്​ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഇല്യാസിനെ രണ്ടുദിവസമായി കാണാനി​െല്ലന്ന്​ ബന്ധുക്കൾ വെള്ളയിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. വെള്ളയിൽ പൊലീസ്​ ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം പോസ്​റ്റുമോർട്ടത്തിന്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി​. പിതാവ്​: മൊയ്​തീൻ കോയ. മാതാവ്​: മറിയംബി. ഭാര്യ: ഷെറീന. മക്കൾ: ഷാക്കിർ, ഷാമിൽ, ആയിഷ റിഫ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmarad riotaccused
News Summary - Marad riot accused committed suicide - Kerala news
Next Story