മാറാട് കൂട്ടക്കൊലക്കേസ്: ഒളിവിൽ പോയ പ്രതികൾക്കെതിരായ കേസ് 28ന്
text_fieldsകോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ വിചാരണസമയം ഒളിവിലായ രണ്ടു പ്രതികൾക്കെതിരായ കേസ് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ഇൗ മാസം 28ലേക്ക് മാറ്റി. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചെൻറ പുരയിൽ കോയമോൻ എന്ന ഹൈേദ്രാസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവർക്കെതിരായ കേസാണ് മാറ്റിയത്.
നേരത്തേ വിചാരണ ആരംഭിച്ച കേസിൽ സ്െപഷൽ േപ്രാസിക്യൂട്ടർ രാജിെവച്ചതിനെ തുടർന്ന് സാക്ഷിവിസ്താരം ഇടക്ക് മുടങ്ങുകയായിരുന്നു. കോയമോൻ നാടൻ ബോംബുണ്ടാക്കുന്നതിലും നിസാമുദ്ദീൻ കൊലയിലും പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായുമാണ് കേസ്. ഒമ്പതു പേർ മരിച്ച കേസിൽ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്.
വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെ പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു. 2003 മേയ് രണ്ടിന് അന്യായമായി സംഘംചേർന്ന് കൊല നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
