കേക്കും ലഡുവും തന്നാൽ ആദർശം മറക്കുന്നവരല്ല സഭ നേതാക്കൾ -മാർ പാംബ്ലാനി
text_fieldsഅങ്കമാലി: ഏതെങ്കിലും നേതാക്കൾ വന്ന് കേക്കും ലഡുവും തന്നാൽ ക്രൈസ്തവ സഭാനേതാക്കൾ സുവിശേഷത്തിലെ ആദർശം മറക്കുമെന്ന് ആരും കരുതേണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബഷപ് മാർ ജോസഫ് പാംബ്ലാനി.
തെറ്റിനെ തെറ്റെന്ന് വിളിക്കാനുള്ള ആർജവം ക്രൈസ്തവസമൂഹം ആർക്കും പണയംവെച്ചിട്ടില്ലെന്ന് രാഷ്ട്രീയനേതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിരൂപത നടത്തിയ പ്രതിഷേധാഗ്നി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പാംബ്ലാനി.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമായ മതപരിവർത്തന നിരോധന നിയമം പിൻവലിക്കണം. ആരുമില്ലാത്തവർക്കായി ആതുരശുശ്രൂഷ ചെയ്യുന്നത് എൻ.ഐ.എ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റമാണെങ്കിൽ ലോകമുള്ളിടത്തോളം കാലം ക്രൈസ്തവ മിഷനറിമാർ അത് ചെയ്തുകൊണ്ടേയിരിക്കും. കാലം മാപ്പുനൽകാത്ത ക്രൂരതയാണ് സന്യാസിനിമാരോട് ഛത്തിസ്ഗഢ് സർക്കാർ ചെയ്തതെന്നും മാർ പാംബ്ലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

