മാര്‍ ജേക്കബ് തൂങ്കുഴിക്ക് കോഴിക്കോട്ട് അന്ത്യനിദ്ര
text_fieldsബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ ഭൗതികശരീരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന അതിരൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ
കോഴിക്കോട്: സ്നേഹദൂതനായി ജീവിച്ച് സമൂഹത്തിന് വെളിച്ചം പകർന്ന മാർ ജേക്കബ് തൂങ്കുഴിക്ക് കോഴിക്കോട്ട് അന്ത്യനിദ്ര. നഗരത്തിനടുത്ത കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം സജ്ജീകരിച്ച ഖബറിടത്തിൽ മാര്‍ ജേക്കബ് തൂങ്കുഴിയെ ഖബറടക്കി.
താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍ ഒരുക്കിയ പൊതുദര്‍ശനത്തിനുശേഷമാണ് ജനറലേറ്റ് ചാപ്പലില്‍ ഭൗതികദേഹം ഖബറടക്കിയത്. വൈകീട്ട് 3.45 ഓടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ ബിഷപ് തൂങ്കുഴിക്ക് അന്തിമോപചാരമര്‍പ്പിക്കാൻ സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഒഴുകിയെത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്തിമോപചാരമര്‍പ്പിച്ചു.
മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ആൻഡ്രൂസ് താഴത്ത്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്സ് താരാമംഗലം, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രാർഥനകള്‍ക്ക് നേതൃത്വം നല്കി. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, ടി. സിദ്ദീഖ്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പാശ്ശേരി, മലബാർ ഭദ്രാസനം ബിഷപ് മാർ ഗീർവർഗീസ് പക്കേമിയൂസ്, യാക്കോബായ ബിഷപ് ഐറേനിയൂസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

