ജാഗ്രത ഉറപ്പാക്കണമെന്ന് ആലഞ്ചേരിയുടെ ഇടയലേഖനം
text_fieldsകൊച്ചി: തനിക്ക് അനുകൂലവും പ്രതികൂലവുമായി തിരിഞ്ഞ് സഭയിൽ ചേരിപ്പോര് മുറുകുന്നതി നിടെ പോരായ്മകൾ അംഗീകരിച്ച് ജാഗ്രത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം. അതിരൂപതയി ലെ ഭൂമി വില്പന വിവാദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട കര്‍ദിനാൾ ആലഞ്ചേരിക്ക് വീ ണ്ടും മാർപ്പാപ്പ ചുമതല നൽകിയതിനെ തുടർന്ന് പുറപ്പെടുവിച്ച ഇടയലേഖനം ഞായറാഴ്ച പ ള്ളികളിൽ വായിച്ചു. സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പുവരുത്താന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം.
തെറ്റിദ്ധാരണകളെയും വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും ക്രിസ്തുശൈലിയില്‍ സ്വീകരിക്കാന്‍ സാധിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു. ആദിമ സഭയിലുണ്ടായിരുന്ന പങ്കുവെക്കല്‍ മനോഭാവം വിവിധ സഭാ സംവിധാനങ്ങളിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നയ രൂപവത്കരണത്തിലും കുടുതല്‍ പ്രകടമാകേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
അതിനിടെ കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരികെലഭിച്ചത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിഗണിച്ച ശേഷമല്ലെന്ന് അതിരൂപത മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി. തെൻറ റിപ്പോർട്ടിന്മേലുള്ള വത്തിക്കാെൻറ നടപടി വരാനിരിക്കുന്നതേയുള്ളു.
ഇപ്പോഴത്തെ നടപടി തെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണെന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ അവകാശവാദം ശരിയല്ലെന്നും ബിഷപ് ജേക്കബ് മനത്തോടത്ത് പ്രതികരിച്ചു. അേപ്പാസ്തലിക് അഡ്മിനിസ്ട്രേറ്റര്ക്കുണ്ടായിരുന്ന അധികാരം പോലും നിലവില്‍ കര്‍ദിനാളിന് നല്‍കിയിട്ടില്ല. എല്ലാ കാര്യവും സ്ഥിരം സിനഡിനോട് ആലോചിച്ചു മാത്രമേ ചെയ്യാന്‍ കഴിയൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റിൽ ചേരുന്ന സിനഡിനുശേഷമേ കര്‍ദിനാളുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അവർ പറയുന്നു.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെനല്കിയതിനൊപ്പം മാര്‍ സെബസ്റ്റ്യന് എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികർ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
