മാർ ജോർജ് ആലഞ്ചേരി കെ.സി.ബി.സി പ്രസിഡൻറ്
text_fieldsകൊച്ചി: സംസ്ഥാനത്ത് ചർച്ച് ആക്ടിെൻറ പേരിൽ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം. ൈക്രസ്തവ സമുദായത്തിനായി പ്രത്യേക നിയമം നിർമിക്കണമെന്നും നിലവിെല നിയമങ്ങൾ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവർ നിക്ഷിപ്ത താൽപര്യക്കാരാണ്. ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വിശ്വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കെ.സി.ബി.സി വിലയിരുത്തി.
ഓർത്തഡോക്സ് സഭയിലെ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം തുടരണം. ഇതിനുള്ള നീക്കങ്ങൾ സമിതിയുടെ ഭാഗത്തുനിന്നുണ്ടാവും. കത്തോലിക്കസഭയിലെ സന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയ സമ്മേളനം വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്കരിക്കുന്നതും ഭരണരംഗത്ത് നിക്ഷിപ്ത താൽപര്യങ്ങൾ വർധിക്കുന്നതും ആശങ്കജനകമാണെന്ന് വ്യക്തമാക്കി. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട സമ്മേളനം, 2020 കേരളസഭ േപ്രഷിതവർഷമായി ആചരിക്കാൻ തീരുമാനിച്ചു.
സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെ.സി.ബി.സി പ്രസിഡൻറായി സമ്മേളനം തെരഞ്ഞെടുത്തു. കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ വൈസ്പ്രസിഡൻറായും ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലുമായി തെരഞ്ഞെടുക്കപ്പെട്ടു.
ആലഞ്ചേരിയുടെ അധ്യക്ഷപദവി വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് എ.എം.ടി
കൊച്ചി: കർദിനാൾ ആലഞ്ചേരിയെ പ്രസിഡൻറായി തെരഞ്ഞെടുത്തതിലൂടെ കെ.സി.ബി.സി കേരള സമൂഹത്തിന് നൽകിയത് ദുർമാതൃകയാണെന്ന് സഭ സുതാര്യ സമിതി (എ.എം.ടി) ആരോപിച്ചു. 16 ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായി, നാല് കേസുകളിൽ വിചാരണ നേരിടുന്ന ഒരാളെ പ്രസിഡൻറാക്കിയതിലൂടെ കത്തോലിക്കസഭയെ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി.
വിശ്വാസികളോടുള്ള വെല്ലുവിളി കൂടിയാണിത്. ആലഞ്ചേരി കാട്ടിയ ക്രമക്കേടുകളുടെ പാപഭാരം സീറോ മലബാർ സഭക്ക് മാത്രമായിരുെന്നങ്കിൽ ഇപ്പോൾ അത് സംസ്ഥാനത്തെ മുഴുവൻ കത്തോലിക്കസഭക്കും കിട്ടി. നാളെ ഇവർ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോയെ പ്രസിഡൻറായും ഭാര്യയും കുട്ടികളും ഉണ്ടെന്ന് സമ്മതിച്ച കടപ്പ ബിഷപ്പിനെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് വിശ്വാസികളെ വീണ്ടും അപഹാസ്യരാക്കുമെന്ന് സമിതി യോഗം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
