കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഇടയലേഖനം പള്ളികളിൽ വായ ിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിെൻറ സർക്കുലറാണ് പള്ളികളിൽ വായിച്ചത്. സഭയുടെ ചരിത്രത്തിൽ ആദ്യമാ യാണ് ഒരു കർദിനാളിനെതിരെ പള്ളികളിൽ ഇടയലേഖനം വായിക്കുന്നത്. ആലഞ്ചേരിക്ക് പുറമെ പൊലീസിനെതിരെയും കടുത്ത വിമർശനമ ാണ് സർക്കുലറിലുള്ളത്.
അതേസമയം, ഈ സർക്കുലറിനെതിരെ ഒരുവിഭാഗം വിശ്വാസികൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആലഞ്ചേരിക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ സംരക്ഷിക്കുന്നെന്നും ഫാ. ആൻറണി കല്ലൂക്കാരനെയും അറസ്റ്റിലായ ആദിത്യയെയും അനുകൂലിക്കുെന്നന്നും പറഞ്ഞാണ് ഒരുകൂട്ടം വിശ്വാസികൾ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചത്. മലയാറ്റൂർ പള്ളിക്ക് മുന്നിലും ഇന്ത്യൻ കാത്തലിക് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ കൊച്ചിയിലെ സഭ ആസ്ഥാനത്തും സർക്കുലർ കത്തിച്ചിരുന്നു.
സർക്കുലർ പള്ളികളിൽ വായിക്കുന്നതിലൂടെ വിശ്വാസികളെ വിഭജിക്കുകയും അധികൃതർക്കെതിരെ തിരിക്കുകയുമാണ് ലക്ഷ്യമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതോടെ സഭക്കുള്ളിലെ ഭിന്നത വിശ്വാസികള്ക്കിടയിേലക്കും വ്യാപിച്ചു. ഇരുപക്ഷത്തുമായി വിശ്വാസികള്‍ നിലയുറപ്പിച്ചതോടെ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്പരം അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ഫേസ്ബുക്ക് പേജുകളിലൂടെയും മറ്റും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
സഭ മേലധികാരികളെ ഉള്‍പ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ സഭയുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തരുതെന്ന സഭയുടെ നിര്‍ദേശം മറികടന്നാണ് ഇപ്പോഴത്തെ പോര്.