Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമതർക്ക് മറുപടി നൽകാത്തത് സഭയെ ഒാർത്തെന്ന് മാർ ആലഞ്ചേരി

text_fields
bookmark_border
Alencherry
cancel

കൊച്ചി: വിമത വൈദികർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. സഭയെ ഒാർ ത്താണ് സമരം ചെയ്തവർക്ക് മറുപടി നൽകാത്തതെന്ന് മാർ ആലഞ്ചേരി പറഞ്ഞു. കേരളാ കത്തോലിക്ക പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാത്തിനും മറുപടി പറഞ്ഞാൽ സഭ തന്നെ വീണു പോകും. വൈദികർ ഉപയോഗിച്ച സമര രീതികൾ സഭക്ക് ചേർന്നതല്ല. ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. പ്രതിഷേധിച്ച വൈദികരെ തള്ളികളയരുത്. ഇവരെ സിനഡ് തിരുത്തുമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി.

സത്യവിരുദ്ധമായി താനൊന്നും പ്രവർത്തിച്ചിട്ടില്ല. ചിലർക്ക് ഇക്കാര്യം ബോധ്യപ്പെട്ട് കഴിഞ്ഞു. മറ്റുള്ളവർക്ക് താമസിയാതെ ബോധ്യപ്പെടുമെന്നും മാർ ആലഞ്ചേരി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mar Alencherry React to Opposite Priests -Kerala News
Next Story