സത്യം പ്രകാശിക്കുമ്പോൾ അസത്യം അപ്രത്യക്ഷമാകും -മാര്‍ ആലഞ്ചേരി
text_fieldsകൊച്ചി: അസത്യം കുറച്ചുകാലം പിടിച്ചു നിൽക്കുമെങ്കിലും സത്യം പ്രകാശിക്കുേമ്പാൾ അസത്യം അപ്രത്യക്ഷമാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നു ദിവസങ്ങളിലായി കെ.സി.ബി.സി ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ മിഷനറി സംഗമത്തിെൻറ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ദിനാള്‍ ആലഞ്ചേരി. ക്രിസ്തുവിെൻറ സാക്ഷിയും ലോകത്തിെൻറ ശുശ്രൂഷകയുമാണു സഭ. ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിെൻറയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിെൻറ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
