Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർ ആലഞ്ചേരി...

മാർ ആലഞ്ചേരി നേരിട്ടെത്തി ഏ​കീ​കൃ​ത കു​ർ​ബാ​ന ന​ട​ത്തി; മാർ ആന്‍റണി കരിയിൽ വിട്ടുനിന്നു

text_fields
bookmark_border
Mar Alencherry
cancel
camera_alt

ഓശാന ദിനത്തിൽ എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന കുർബാന

Listen to this Article

കൊ​ച്ചി: പ്രതിഷേധം നിലനിൽക്കിലെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏ​കീ​കൃ​ത കു​ർ​ബാ​ന ന​ട​ന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരിട്ടെത്തിയാണ് സെന്‍റ് മേരീസ് ബസിലിക്കയിൽ ഏ​കീ​കൃ​ത കു​ർ​ബാ​ന അർപ്പിച്ചത്. അതേസമയം, അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ തിരുകർമ്മങ്ങളിൽ നിന്ന് വിട്ടുനിന്നു.

സീറോ മലബാർ സഭ സിനഡ് തീരുമാന പ്രകാരം ഏ​കീ​കൃ​ത കു​ർ​ബാ​ന ന​ട​പ്പാക്കുന്നതിന്‍റെ ഭാഗമായാണ് അതിരൂപതയിലെ പ്രധാന ദേവാലയമായ സെന്‍റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായറാഴ്ച മാർ ആലഞ്ചേരി കുർബാന അർപ്പിച്ചത്. ഏ​കീ​കൃ​ത കു​ർ​ബാ​നക്കെതിരെ പ്രതിഷേധവും സംഘർഷവും നിലനിൽക്കെ ബസിലിക്കയിലും പരിസരത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഏ​കീ​കൃ​ത കു​ർ​ബാ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന സി​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡി​ന്‍റെ നി​ർ​ദേ​ശം നി​രാ​ക​രി​ച്ചു​ കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം സ​മൂ​ഹ​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന​ഭം​ഗം വ​രു​ത്താ​ൻ ഇ​ട​യാ​ക്ക​രു​തെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ വാർത്താകുറിപ്പിലൂടെ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ മാ​നി​ക്കു​ന്ന​താ​ണ് സ​ഭ​യു​ടെ ന​യം. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യൊ​ക്കെ ഔ​ദ്യോ​ഗി​ക വേ​ദി​ക​ളി​ൽ നി​ര​ന്ത​ര ച​ർ​ച്ച​യാ​ക്കാ​റു​ണ്ട്.

എ​ങ്കി​ലും, ആ​ത്യ​ന്തി​ക​മാ​യി തി​രു​സ​ഭ ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളാ​നും അ​വ ന​ട​പ്പി​ൽ വ​രു​ത്താ​നു​മാ​ണ് സ​ഭ വി​ശ്വാ​സി​ക​ൾ ശ്ര​മി​ക്കേ​ണ്ട​ത്. അ​തി​നു​പ​ക​രം സ​ഭ​യെ മോ​ശ​മാ​ക്കും​ വി​ധ​ത്തി​ലു​ള്ള നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ല. പ​രാ​തി​ക​ൾ​ക്ക് സ​ഭാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. അ​തി​നാ​ൽ വി​വേ​ക​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും സ​ഭ അ​വ​ഹേ​ളി​ത​യാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും വി​ശ്വാ​സി​സ​മൂ​ഹം ജാ​ഗ്ര​തയോ​ടെ വ​ർ​ത്തി​ക്ക​ണ​മെ​ന്ന് കെ.​സി.​ബി.​സി ആ​വശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar AlencherryMar Antony KariyilUnified Qurbana
News Summary - Mar Alencherry personally performed the Unified Qurbana; Mar Antony Kariyil left
Next Story