ആലുവ: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളാക്കപ്പ െട്ട ഫാ. പോൾ തേലക്കാട്ടിനും ഫാ. ആൻറണി (ടോണി) കല്ലൂക്കാരനും മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതി യാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വ്യാജരേഖ ചമച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോട തിയുടെ നിർദേശത്തെ തുടർന്ന് വൈദികരെ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കർദിനാളിനെതിരെ സിനഡിന് മുന്നിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് കരുതുന്നില്ലെന്നാണ് വൈദികരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറി നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് അവർ പറയുന്നു.
നേരത്തേ അറസ്റ്റിലായ മൂന്നാംപ്രതി ആദിത്യെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ പ്രതി ചേർത്തത്. ആഡംബര ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയെന്ന രേഖ ചമച്ച് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.