Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലമ്പുഴയിൽ മാവോവാദി ലത...

മലമ്പുഴയിൽ മാവോവാദി ലത അനുസ്മരണം ഇന്ന് 

text_fields
bookmark_border
Latha
cancel

പാ​ല​ക്കാ​ട്: മാ​വോ​വാ​ദി​യാ​യി​രു​ന്ന ല​ത​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് മ​ല​മ്പു​ഴ​യി​ൽ ന​ട​ക്കും. സ​ഖാ​വ് ല​ത അ​നു​സ്മ​ര​ണ സ​മി​തി​യാ​ണ് ക​ന​ത്ത പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ജ​ന്മ​നാ​ടാ​യ തൂ​പ്പ​ള​യി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എം.​എ​ൻ. രാ​വു​ണ്ണി ക​ൺ​വീ​ന​റും ഗ്രോ ​വാ​സു ചെ​യ​ർ​മാ​നു​മാ​യ സ​മി​തി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ക ഗൗ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ എം.​എ​ൻ. രാ​വു​ണ്ണി, ഗ്രോ​വാ​സു, പി.​എ. പൗ​ര​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, തു​ഷാ​ർ നി​ർ​മ​ൽ, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ, പി.​ജെ. മാ​നു​വ​ൽ, ആ​മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.  

പ​രി​പാ​ടി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​സ്.​പി നി​ർ​ദേ​ശി​ച്ച​താ​യി മ​ല​മ്പു​ഴ പൊ​ലീ​സ് അ​റി​യി​ച്ചു. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും ത​മി​ഴ്നാ​ട് പൊ​ലീ​സും നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. സെ​പ്റ്റം​ബ​ർ ആ​റി​ന് ഒ​ല​വ​ക്കോ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. അ​ന്ന് ല​ത​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ഒ​രു വി​ഭാ​ഗം വി​ട്ടു​നി​ന്നെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും സം​ഘാ​ട​ക സ​മി​തി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ല​ത നാ​ടു​കാ​ണി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചെ​ന്നാ​ണ് മാ​വോ​വാ​ദി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ പൊ​ലീ​സ് മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsmalayalam newslatha
News Summary - Maovadi Latha Memmorial - Kerala News
Next Story