Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റുകളെത്തി; അരിയും സാധനങ്ങളും വാങ്ങി മടങ്ങി

text_fields
bookmark_border
തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് നാലംഗ സംഘം എത്തിയത്
Maoists reach Padinjarathara
cancel
Listen to this Article

പടിഞ്ഞാറത്തറ (വയനാട്): പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്ത് റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലാണ് രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂനിഫോം ധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. തൊഴിലാളികളില്‍ നിന്നും അരിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ശേഷം ഇവർ മടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പടിഞ്ഞാറത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുവര്‍ഷം മുമ്പ് പടിഞ്ഞാറത്തറ ബാണാസുര വനമേഖലയില്‍ നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിന് ശേഷം ഈ ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maoists reach Padinjarathara; Bought rice and goods and returned
Next Story