ധീരരായ നേതാക്കളുടെ കുറവ് കീഴടങ്ങലിന് വഴിയൊരുക്കി -മാവോവാദി കന‍്യാകുമാരി
text_fieldsനിലമ്പൂർ: സംഘടനയിൽ ധീരരായ നേതാക്കളുടെ കുറവും സായുധസമരത്തിന് വര്‍ത്തമാനകാലത്ത് പ്രസക്തിയില്ലെന്ന തിരിച്ചറിവുമാണ് കീഴടങ്ങലിന് വഴിവെച്ചതെന്ന് മാവോവാദി നേതാവ് കന‍്യാകുമാരിയുടെ മൊഴി. ആദിവാസി വിഭാഗങ്ങളുടെ ജീവിതസൗകര്യങ്ങൾ കേരളത്തിൽ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ലാതാക്കി. കേരളത്തില്‍ കേസുകളുള്ള കന്യാകുമാരിയെ സംസ്ഥാനത്തെ ആൻറി നക്‌സല്‍ സ്‌ക്വാഡ് കർണാടകയിൽ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കന‍്യാകുമാരിയും മാവോവാദികളായ ശിവു, ചെന്നമ്മ എന്ന സുമയും ചിക്മംഗളൂരു ജില്ല കലക്ടർ മുമ്പാകെ കീഴടങ്ങിയത്. കൂടുതല്‍ മാവോവാദികള്‍ കീഴടങ്ങാൻ തയാറായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവർ കീഴടങ്ങും. കേരളത്തില്‍ കീഴടങ്ങല്‍ പദ്ധതിയില്ലാത്തതിനാലാണ് വൈകുന്നത്. നിലമ്പൂര്‍ വനത്തിൽ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടത് സംഘടനയുടെ പിഴവുമൂലമാണെന്ന് കന്യാകുമാരി പറഞ്ഞു. ഇത് തേൻറതടക്കമുള്ളവരുടെ കീഴടങ്ങൽ തീരുമാനത്തിന് ബലമേകി. വെടിവെപ്പ് സമയത്ത് നിലമ്പൂർ കാട്ടിൽ താൻ മറ്റൊരു സംഘത്തിലുണ്ടായിരുന്നു. നാടുകാണി ദളത്തിെൻറ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. പാലക്കാട് കബനീ ദളത്തിലും ഭവാനി ദളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 2004ല്‍ സായുധ ട്രെയിനിങ് ലഭിച്ചു. 2008ല്‍ കർണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റു. അന്ന് മൂന്ന് മാവോവാദികളും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. 2012ല്‍ സുബ്രഹ്മണ്യ വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോവാദി യെല്ലപ്പ കൊല്ലപ്പെട്ടു.
കേരളത്തില്‍ തങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രസ്ഥാനത്തിലേക്ക് ആരെയും ആകര്‍ഷിക്കാനായില്ലെന്ന് കന്യാകുമാരി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ആറും വയനാട് രണ്ടും കണ്ണൂരിൽ ഒന്നും പാലക്കാട് ഏഴും കേസുകൾ ഇവർക്കെതിരെയുണ്ട്. ഇതിൽ 2014ൽ മീനങ്ങാടി സ്റ്റേഷനിലെ പൊലീസുകാരനെ അക്രമിച്ച കേസ് എൻ.ഐ.എയാണ് അന്വേഷിക്കുന്നത്. കർണാടകയിൽ ഇവർക്കെതിരെ 33 കേസുകളുണ്ട്. ഈ കേസുകളിൽ അന്വേഷണം നടത്തേണ്ടതുള്ളതിനാൽ കേരള പൊലീസിന് ഇവരെ കസ്റ്റഡിയിൽ കിട്ടാൻ ൈവകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
