You are here

അട്ടപ്പാടി വനത്തിൽ ഏറ്റുമുട്ടൽ: മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

13:46 PM
28/10/2019
മാ​വോ​​വാ​ദി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​താ​യി ക​രു​തു​ന്ന ഗു​ഹ. ഇ​തി​ന്​ സ​മീ​പ​ത്താ​ണ്​ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്​

സംസ്ഥാനത്ത്​ വീണ്ടും മാവോവാദി വേട്ട. അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട്​ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടു. കർണാടക ചിക്​മഗളൂരു സ്വദേശികളായ സുരേഷ്​​, ശ്രീമതി, തമിഴ്​നാട്​ സ്വദേശി കാർത്തിക്​ എന്നിവരാണ്​ മരിച്ചത്​. ഒാടിരക്ഷപ്പെട്ടതിൽ ഒരാൾ കർണാടക സ്വദേശി മണിവാസകനാണെന്നാണ്​ സൂചന. ഏഴുപേരാണ്​ മാവോവാദി സംഘത്തിലുണ്ടായിരുന്നത്​.

തിങ്കളാഴ്​ച ഉച്ച​ക്ക്​ 12ഒാടെ വനത്തിൽ പരിശോധനക്കിറങ്ങിയ തണ്ടർബോൾട്ട് സേനക്കുനേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. തിരിച്ചും വെടിവെച്ചതോടെ സംഘം ചിതറിയോടി. അട്ടപ്പാടി താവളം-ഊട്ടി റേ‍ാഡിൽ, പ്രധാന റേ‍ാഡിൽനിന്ന് ഏഴു​​ കിലേ‍ാമീറ്ററകലെ മേലെ മഞ്ചിക്കണ്ടി ഊരിന്​ സമീപമാണ്​ സംഭവം. മലയിറങ്ങി വരുകയായിരുന്ന മാവോവാദികളും പട്രോളിങ്​ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘവും നേർക്കുനേർ വന്നതോടെ പരസ്​പരം​ വെടിയുതിർക്കുകയായിരുന്നെന്നാണ്​ വിവരം.

 തണ്ടര്‍ബോള്‍ട്ട് അസി. കമാന്‍ഡൻറ്​ സോളമ​​െൻറ നേതൃത്വത്തിലുള്ള ​സംഘമാണ്​​ ​ഏറ്റുമുട്ടലിന്​ നേതൃത്വം നൽകിയത്​. അരമണിക്കൂറോളം കാടിനുള്ളിൽനിന്ന്​ വെടിയൊച്ച കേ​െട്ടന്ന്​ ഉൗരുവാസികൾ പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. തണ്ടർ​േബാൾട്ട്​ സംഘത്തിലെ ആർക്കെങ്കിലും പരി​ക്കേറ്റോയെന്നതടക്കമുള്ള വിശദാംശങ്ങൾ ലഭ്യമല്ല. പരിസരത്ത്​ പ്ലാസ്​റ്റിക്​​ കൊണ്ട്​ കെട്ടിയുണ്ടാക്കിയ ഷെഡും എ.കെ 47 തോക്കും കണ്ടെത്തി. 

കൊല്ലപ്പെട്ട സുരേഷ്​, ശ്രീമതി, കാർത്തിക്​
 

തൃശൂർ റേഞ്ച്​ ഡി.​െഎ.ജി സുരേന്ദ്രൻ, പാലക്കാട്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ ജി. ശിവവിക്രം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. മഞ്ചിക്കണ്ടിയിലും സമീപ ​ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കി. തണ്ടർബോൾട്ട് കമാൻഡർ ചൈത്രം തെരേസ ജോർജ് അട്ടപ്പാടിയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്​. മൃതദേഹങ്ങൾ ഇന്ന്​ രാവിലെ ഒമ്പതിന്​ ഒറ്റപ്പാലം ആർ.ഡി.ഒ ഇൻക്വസ്​റ്റ്​ നടത്തി തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റും. 

മണ്ണാർക്കാട്​ ​േഫാറസ്​റ്റ്​ ഡിവിഷ​​നിലെ അഗളി റേഞ്ച്​ പരിധിയിലാണ്​ മഞ്ചിക്കണ്ടി വനം. അഗളി ടൗണിൽനിന്ന്​ 15 കിലോമീറ്ററോളം അകലെയാണിത്​. കാട്ടിനുള്ളിൽ നാലുമാസത്തോളമായി മാവോവാദി സംഘം ക്യാമ്പ്​ ചെയ്യുന്നതായി പൊലീസിന്​ സൂചന ലഭിച്ചിരുന്നു. വനാതിർത്തി പങ്കിടുന്ന അട്ടപ്പാടിയിൽ അഞ്ചുവർഷം മുമ്പുതന്നെ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതാണ്​. 

2015 ജനുവരിയിൽ സൈലൻറ്​ വാലി റേഞ്ച്​​ ഒാഫിസിനും വനംവകുപ്പ്​ ക്യാമ്പ്​ ഷെഡിനും നേരെ മാവോവാദി ആ​ക്രമണം നടന്നിരുന്നു. സി.പി.​െഎ (മാവോയിസ്​റ്റ്​) ഗ്രൂപ്​ കബനി, ഭവാനി എന്നീ ദളങ്ങളായാണ് അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്​. കർണാടക സ്വദേശിനിയായ കന്യാകുമാരിയും ഭർത്താവ് വിക്രം ഗൗഡയുമായിരുന്നു ഇവിടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 
ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ ഇവർ കർണാടക പൊലീസിൽ കീഴടങ്ങിയിരുന്നു. നിലവിൽ വയനാട്ടിൽനിന്നുള്ള സോമൻ, ഝാർഖണ്ഡ്​ സ്വദേശിയായ ദീപക്​, ചന്ദ്രു എന്നിവരടക്കമുള്ളവർ അട്ടപ്പാടിയിലു​െണ്ടന്നാണ് സൂചന.

Loading...
COMMENTS