മരുതയില്‍ മാവോവാദി അനുകൂല ചുവരെഴുത്തുകൾ
text_fieldsഎടക്കര (മലപ്പുറം): വഴിക്കടവ് സ്േറ്റഷന് പരിധിയിലെ മരുത മഞ്ചക്കോട്ട് മാവോവാദ ി ആശയങ്ങളടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചയാണ് അ ങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസുകളിലും ബസ്സ്റ്റോപ്, ഹോട്ടലുകള്‍, കടകൾ എന്നിവയുടെ ചുവരിലും നോട്ടീസ് ബോര്‍ഡുകളിലുമെല്ലാം പോസ്റ്ററുകളും ലഘുലേഖകളും കണ്ടത്.
വഴിക്കടവ് എസ്.ഐ വി.കെ. ബിനുവിെൻറ നേതൃത്വത്തില്‍ പൊലീസും നക്സൽ വിരുദ്ധസേനയുമെത്തി പോസ്റ്ററുകള്‍ കീറുകയും ലഘുലേഖകള്‍ ശേഖരിക്കുകയും ചെയ്തു. നാടുകാണി പി.എൽ.ജി.എ ബുള്ളറ്റിനായ ‘കനല്‍പാത’യുടെ ഒക്ടോബര്‍ പതിപ്പ്, ജനകീയ വിമോചന ഗറില്ലസേന കബനിദളത്തിെൻറ ബുള്ളറ്റിനായ ‘കാട്ടുതീ’ എന്നിവക്കൊപ്പം ഏതാനും ചുവര് പോസ്റ്ററുകളും കുറിപ്പുകളുമാണ് കണ്ടത്. പതിച്ചവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വനിതാമതിലിനെയും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവിധ പാര്‍ട്ടികളും ആര്.എസ്.എസും സ്വീകരിക്കുന്ന നിലപാടുകളെയും പരാമര്‍ശിക്കുന്നതാണ് ലഘുലേഖകളും പോസ്റ്ററുകളും. അംബേദ്കര്‍ ചരമദിനമായ ഡിസംബര്‍ ആറ് മുതല്‍ 30 വരെ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല സമിതി നടത്തുന്ന പ്രചാരണ കാമ്പയിെൻറ ഭാഗമായാണിത്.
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനും ബീഫിെൻറ പേരില്‍ ദലിതരെ തല്ലിക്കൊല്ലുന്നതിനും സ്ത്രീകളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതിനുമെതിരെ ഒന്നിക്കണമെന്ന് നോട്ടീസുകളില്‍ പറയുന്നു. വയനാട്ടില്‍ മാവോവാദികള്‍ പ്രത്യക്ഷപ്പെട്ട ശേഷമാണ്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച ആദിവാസി വിദ്യാർഥികളെ അനുമോദിക്കാന്‍ പൊലീസ് ചടങ്ങ് സംഘടിപ്പിച്ചത്. ജനം റേഷനരിക്ക് മുറവിളി കൂട്ടുമ്പോള്‍ പിണറായി വിജയനും നരേന്ദ്ര മോദിയും ഒളിച്ചുകളിക്കുകയാണ്. ഇരുവരും ഒരു നാണയത്തിെൻറ ഇരുവശങ്ങളാണ്. മാവോവാദികളെ നേരിടാന്‍ എത്ര പണം നല്‍കാനും ആധുനിക ഉപകരണങ്ങള്‍ നല്‍കാനും കേന്ദ്രം തയാറാണെന്നും അത് വാങ്ങാന്‍ പിണറായി സന്നദ്ധമാകുന്നതായും നോട്ടീസില്‍ പറയുന്നു. തമിഴ്നാട്ടിലെ ക്യൂബ്രാഞ്ച് സംഘവും പൊലീസിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും മരുതയിലെത്തി തെളിവ് ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
