മാവോയിസ്റ്റ് ബന്ധം: നദീറിെൻറ ഹരജിയിൽ നിലപാട് തേടി
text_fieldsകൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന എഴുത്തുകാരൻ നദീറിെൻറ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ നിലപാട് തേടി. ആറളം കോളനിയിൽ ആറംഗ മാവോയിസ്റ്റ് സംഘം യന്ത്രത്തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും കാട്ടുതീ എന്ന മാഗസിെൻറ വരിസംഖ്യ നിർബന്ധമായി പിരിച്ചുവെന്നും ചൂണ്ടിക്കാട്ടി മൂന്നു വർഷം മുമ്പ് രജനിയെന്ന സ്ത്രീ നൽകിയ പരാതിയിലാണ് നദീറിനെ പ്രതി ചേർത്തത്.
പിന്നീട് എഴുത്തുകാരനായ കമൽ. സി ചവറ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയപ്പോൾ കൂട്ടിരിക്കാൻ എത്തിയ നദീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം വിട്ടയച്ചിരുന്നു. പിന്നീട് കേസെടുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
