Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോയിസ്​റ്റ്​ രമയുടെ...

മാവോയിസ്​റ്റ്​ രമയുടെ മൃതദേഹം സംസ്കരിക്കാമെന്ന് ഗ്രോവാസു

text_fields
bookmark_border
മാവോയിസ്​റ്റ്​ രമയുടെ മൃതദേഹം സംസ്കരിക്കാമെന്ന് ഗ്രോവാസു
cancel
തൃ​ശൂ​ർ/​മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​ട്ട​പ്പാ​ടി​യി​ലെ മ​ഞ്ച​ക്ക​ണ്ടി​യി​ൽ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ കൊ​ ല്ല​പ്പെ​ട്ട ര​മ​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ക്കാ​മെ​ന്ന് ഗ്രോ​വാ​സു​വും സ​ഹ​പ്ര​വ​ർ​ത്ത​ ക​രും. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ക്കു​ന്ന​തി​ന് അ​നു​വാ​ദം തേ​ടി ക​ല​ക്ട​ർ​ക്ക് ഗ്രോ​വാ​സു​വി​ന ് വേ​ണ്ടി ഷൈ​ന ഒ​പ്പ്​ വെ​ച്ച്​ ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ്​ ര​മ​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​ത്. ര​മ​യു​ടെ (അ​ജി​ത) മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ആ​രും എ​ത്തി​ച്ചേ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​മെ​ന്ന നി​ല​യി​ൽ സം​സ്ക​രി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ത്ത്.

മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ത​നി​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും പ​റ​യു​ന്ന ക​ത്തി​ൽ കു​റ​ഞ്ഞ​പ​ക്ഷം, അ​വ​രു​ടെ സം​സ്കാ​ര ച​ട​ങ്ങ് ത​ങ്ങ​ളെ അ​റി​യി​ക്കാ​നും അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നും സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. മ​ണി​വാ​സ​ക​ത്തി​െൻറ​യും കാ​ർ​ത്തി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

കാ​ർ​ത്തി​യു​ടെ മൃ​ത​ദേ​ഹം തൃ​ശൂ​രി​ൽ കോ​ർ​പ​റേ​ഷ​ൻ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​ൻ അ​നു​മ​തി തേ​ടി​യ​തി​ൽ സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​തു​ട​ങ്ങി​യി​രു​ന്നു. ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ ഇ​പ്പോ​ഴും മോ​ർ​ച്ച​റി​ക്കു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistrama dead body
News Summary - maoist rama dead body
Next Story