Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിവാസകത്തി​െൻറ...

മണിവാസകത്തി​െൻറ മൃതദേഹം നാട്ടിലേക്ക്​ കൊണ്ട​ുപോകാൻ ശ്രമം

text_fields
bookmark_border
മണിവാസകത്തി​െൻറ മൃതദേഹം നാട്ടിലേക്ക്​ കൊണ്ട​ുപോകാൻ ശ്രമം
cancel
camera_alt????????????

മു​ള​ങ്കു​ന്ന​ത്തു​കാ​വ്​: അ​ട്ട​പ്പാ​ടി​യി​ൽ വെ​ടി​യേ​റ്റ്​ മ​രി​ച്ച മാ​വോ​വാ​ദി മ​ണി​വാ​സ​ക​ത്തി​​െൻ റ മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ത​മി​ഴ്​​നാ​ട്ടി​ലെ സേ​ല​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ഇ​തി​​െൻറ ഭാ​ഗ​മാ​യി ഭാ​ര്യ ക​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചൊ​വ്വാ​ഴ്​​ച എ​ത്തു​മെ​ന്ന്​ അ​റി​യു​ന്നു.

അ​തേ​സ​മ​യം, മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ സേ​ലം ക​ല​ക്​​ട​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​താ​യി ഇ​ൻ​റ​ലി​ജ​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ട്രി​ച്ചി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ല​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം ജാ​മ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളെ മൃ​ത​ദേ​ഹം കാ​ണാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​േ​ത​ത്തു​ട​ർ​ന്ന്​ സ​ഹോ​ദ​രി​യും മ​റ്റും എ​ത്തി​യെ​ങ്കി​ലും ക​ല വ​ന്നി​ല്ല. അ​വ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നോ നാ​ളെ​യോ തൃ​ശൂ​രി​ൽ എ​ത്തു​മെ​ന്നും മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി തേ​ടു​മെ​ന്നു​മാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം. െവ​ടി​യേ​റ്റ്​ മ​രി​ച്ച നാ​ല്​ പേ​രു​ടെ​യും പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ ​ഫൊ​റ​ൻ​സി​ക്​ വി​ഭാ​ഗം ചൊ​വ്വാ​ഴ്​​ച കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist encountermanivasakam
News Summary - Maoist leader Manivaskan's body received his relatives - Kerala news
Next Story