മൃതദേഹങ്ങൾ ഏറ്റുവാങ്ങാമെന്ന് ‘പോരാട്ടം’
text_fieldsതൃശൂർ: പൊലീസിെൻറ വെടിയേറ്റ് മരിച്ച നാല് മാവോവാദികളുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകർ തൃശൂർ ഡി.ഐ.ജിക്ക് ന ൽകിയ അപേക്ഷ നിരസിച്ചു.
‘പോരാട്ടം’ സംഘടനയുടെ നേതൃത്വത്തിൽ േഗ്രാ വാസു, മുണ്ടൂർ രാ വുണ്ണി, ടി.കെ. വാസു എന്നിവരാണ് ഡി.ഐ.ജിക്ക് അപേക്ഷ നൽകിയത്.
ബുധനാഴ്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും ബന്ധുക്കൾക്ക് കാണാൻ അനുമതി കൊടുത്തില്ല. എല്ലാ മൃതദേഹങ്ങളും അജ്ഞാത മൃതദേഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
മണിവാസകത്തിെൻറ സഹോദരിയും കാർത്തികിെൻറ അമ്മയും സഹോദരനും സഹോദരിയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് പരിസരത്തുണ്ട്. മൃതദേഹങ്ങൾ ഏറ്റെടുക്കാമെന്ന് ‘പോരാട്ടം’ ഡി.ഐ.ജിക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
