Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികളെ ചോദ്യം...

മാവോവാദികളെ ചോദ്യം ചെയ്യൽ; കൂടുതൽ വിവരങ്ങൾ ലഭിക്കാതെ പൊലീസ്

text_fields
bookmark_border
Kerala Police
cancel

മാ​ന​ന്ത​വാ​ടി: മൂ​ന്നു​ദി​വ​സം 10 പൊ​ലീ​സ് മേ​ധാ​വി​ക​ൾ ഒ​ന്നി​ച്ചും ഒ​റ്റ​ക്കൊ​റ്റ​ക്കും ചോ​ദ്യം ചെ​യ്തി​ട്ടും വ​യ​നാ​ട്ടി​ൽ പി​ടി​യി​ലാ​യ മാ​വോ​വാ​ദി​ക​ളാ​യ ച​ന്ദ്രു​വി​ൽ​നി​ന്നും ഉ​ണ്ണി​മാ​യ​യി​ൽ​നി​ന്നും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് സൂ​ച​ന. ക​ൽ​പ​റ്റ എ.​ആ​ർ ക്യാ​മ്പി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്ന​ത്.

അ​ഞ്ചു​ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. ഇ​തു​വ​രെ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ പൊ​ലീ​സി​നാ​യി​ട്ടി​ല്ല. വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റ​ഡി നീ​ട്ട​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. കൊ​യി​ലാ​ണ്ടി​യി​ൽ പി​ടി​യി​ലാ​യ അ​നീ​ഷ് ബാ​ബു​വി​നെ ഇ​വ​ർ​ക്കൊ​പ്പ​മി​രു​ത്തി ചോ​ദ്യം​ചെ​യ്യാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

അ​തി​നി​ടെ കേ​ര​ള​ത്തി​ലെ മാ​വോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് തെ​ല​ങ്കാ​ന സ്വ​ദേ​ശി ന​ൽ​ഗൊ​ണ്ട ഹ​നു​മ​ന്ത എ​ന്ന ഗ​ണേ​ഷ് ഉ​ത്ക​യാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ പ​ല ത​വ​ണ കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

സി.​പി.​ഐ മാ​വോ​യി​സ്റ്റ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. ഛത്തി​സ്ഗ​ഢി​ൽ സ​ജ്ജ​യ് ദീ​പ​ക് റാ​വു പി​ടി​യി​ലാ​യ​തോ​ടെ പ​ശ്ചി​മ​ഘ​ട്ട സോ​ണി​ന്റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച്, ക​ർ​ണാ​ട​ക മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​ക​ൾ​ക്ക് പി​ന്നാ​ലെ തെ​ല​ങ്കാ​ന, ആ​ന്ധ്ര, ഛത്തി​സ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൊ​ലീ​സും പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം​ചെ​യ്യാ​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistInterrogation
News Summary - Maoist Interrogation Fails to Yield Further Information
Next Story