Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ വനാതിർത്തിയിൽ നാലംഗ മാവോയിസ്​റ്റ്​ സംഘം; തണ്ടർബോൾട്ട്​ തെരച്ചിൽ നടത്തുന്നു

text_fields
bookmark_border
വയനാട്​ വനാതിർത്തിയിൽ നാലംഗ മാവോയിസ്​റ്റ്​ സംഘം; തണ്ടർബോൾട്ട്​ തെരച്ചിൽ നടത്തുന്നു
cancel

കേളകം: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് നാലംഗ മാവോവാദി സംഘത്തെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ത ൊട്ടടുത്ത വയനാട്​, കണ്ണൂർ വനാതിർത്തി പ്രദേശങ്ങളിൽ പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. തവിഞ്ഞാൽ നാല്‍പ്പത് തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഏഴരയോടെയാണ്​ നാലംഗ ആയുധധാരികളെത്തിയത്​. സംഘത്തിൽ രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളുമാണ്​ ഉണ്ടായിരുന്നതെന്നാണ്​ നാട്ടുകാർ അറിയിച്ചത്​.

മാവോയിസ്​റ്റ്​ സാന്നിധ്യത്തെ തുടർന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂർ, വയനാട് അതിർത്തി വന പ്രദേശങ്ങൾ, ബന്ധപ്പെട്ട പ്രധാന പാതകൾ എന്നിവടങ്ങളിൽ സുരക്ഷ കർശനമാക്കി. മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യോകപരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും പൊലീസും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maoist group found near Wayanad - Thunder bolt search - Kerala news
Next Story