Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചിക്കണ്ടി വനത്തിൽ...

മഞ്ചിക്കണ്ടി വനത്തിൽ വീണ്ടും ഏറ്റുമുട്ടൽ; മാവോവാദി ​നേതാവ്​ മണിവാസകം കൊല്ലപ്പെട്ടു

text_fields
bookmark_border
മഞ്ചിക്കണ്ടി വനത്തിൽ വീണ്ടും ഏറ്റുമുട്ടൽ; മാവോവാദി ​നേതാവ്​ മണിവാസകം കൊല്ലപ്പെട്ടു
cancel
camera_alt????????????????????????? ?????????????????? ????????????????? ???????????????????? ??????????????? ??? ???????????????? ?????????? ??????????????????? ?????????? ??????????????????

പാലക്കാട്​: തുടർച്ചയായി രണ്ടാം ദിവസവും അട്ടപ്പാടി വനത്തിൽ മാവോവാദികളും തണ്ടർബോൾട്ട്​ സേനയും ഏറ്റുമുട്ടി. ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. മാവോവാദി നേതാവും തമിഴ്​നാട്​ സ്വദേശിയുമായ മണിവാസകമാണ്​ വെടിയേറ്റ്​ മരിച ്ചതെന്ന്​ പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്​ച മൂന്ന്​ മാവോവാദികൾ കൊല്ലപ്പെ ട്ട മഞ്ചിക്കണ്ടിയിലെ കോഴിക്കൽ മലഞ്ചരിവിലാണ്​ ചൊവ്വാഴ്​ച ഉച്ചക്ക്​ 12ഒാടെ​ വീണ്ടും വെടിവെപ്പുണ്ടായത്​. തിങ് കളാഴ്​ച കൊല്ലപ്പെട്ട മാവോവാദികളുടെ ഇൻക്വസ്​റ്റ്​ പൂർത്തിയാക്കുന്നതിനിടെയാണ്​ വീണ്ടും വെടിവെപ്പുണ്ടായത് ​.

മ​ണി​വാ​സ​കം

ചൊവ്വാഴ്​ച രാവിലെ മുതൽ രണ്ട്​ സംഘങ്ങ​ളായി പിരിഞ്ഞ്​ വനത് തിൽ പരിശോധന നടത്തുകയായിരുന്നു സായുധസേനയും​ ഡോഗ്​സ്ക്വാഡും. പരിക്കേറ്റ്​ ഒളിവിൽ കഴിയുകയായിരുന്ന മണിവാസകത് തിന്​ അടുത്ത്​ തങ്ങൾ എത്തിയതോടെ വെടിവെപ്പുണ്ടാവുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. ഇതോടെ ഇൻക്വസ്​റ്റിനെത്തിയ സബ്​ കലക്​ടർ, തഹസിൽദാർ എന്നിവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്​ മാറ്റി. ഒരു മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ മണിവാസകം വെടിയേറ്റ്​ വീഴുകയായിരുന്നെന്ന്​​ പൊലീസ്​ പറയുന്നു. ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചിനാണ്​ മൃതദേഹങ്ങളുടെ ഇൻക്വസ്​റ്റ്​ പൂർത്തിയാക്കാനായത്​.

തിങ്കളാഴ്​ച നടന്ന ഏറ്റുമുട്ടലിൽ കർണാടക സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നീ മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. മണിവാസകത്തിനും മറ്റൊരാൾക്കും വെടിയേറ്റിരുന്നെങ്കിലും ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്​ച രാവിലെ വീണ്ടും വെടി​െവപ്പ​ുണ്ടായത്. ഒരു വർഷത്തിലേറെയായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന മണിവാസകം കുറച്ചുനാളായി കടുത്ത പ്രമേഹരേ‍ാഗബാധിതനാണ്. കുപ്പുദേവരാജ്​ മരിച്ച ശേഷം പശ്ചിമഘട്ടമേഖലയുടെ മേൽനോട്ടം മണിവാസകത്തിനായിരുന്നു.

ഏറ്റുമുട്ടലിൽ മരിച്ച നാലുപേരടക്കമുള്ള ഏഴംഗ മാവോവാദി സംഘം മഞ്ചിക്കണ്ടിക്ക്​ സമീപം രണ്ട്​ മാസത്തോളമായി ക്യാമ്പ്​ ചെയ്യുന്നുണ്ടെന്നാണ്​ ആദിവാസികളിൽ നിന്ന്​ ലഭിക്കുന്ന വിവരം. സംഘടനയിൽ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ വയനാട്​, കണ്ണൂർ, തമിഴ്​നാട്​ സ്വദേശികൾ ​സംയുക്തമായാണ്​ ക്യാമ്പ്​​ സ്ഥാപിച്ചതെന്നും വിവരമുണ്ട്​. മണിവാസകം അടക്കമുള്ളവർ ഒക്​ടോബർ 27ന്​ ഉൗരുകൾ സന്ദർശിക്കുകയും ഭക്ഷണസാധനങ്ങൾ ശേഖരിക്കുകയും ചെയ്​തിരുന്നെന്നും ആദിവാസികൾ പറയുന്നു. വെടിവെപ്പ്​ നടന്ന സ്ഥലത്തുനിന്ന് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും തേ‍ാക്കും പൊലീസ്​ കണ്ടെടുത്തു​.

ഡോഗ്​ സ്​ക്വാഡും ഫോറൻസിക്​ വിദഗ്​ധരും സ്ഥലത്ത്​ പരി​േശാധന നടത്തി. ​ഉച്ചക്കുശേഷം പെയ്​ത മഴ തടസ്സമായെങ്കിലും വൈകീ​േട്ടാടെ കെ‍ാല്ലപ്പെട്ട നാലു പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്​റ്റ്​ പൂർത്തിയാക്കി പോസ്​റ്റ്​മോർട്ടത്തിന്​ തൃശൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലേക്ക്​ കൊണ്ടുപോയി. തൃശൂർ റേഞ്ച്​ ഡി.​െഎ.ജി. സുരേന്ദ്രൻ, പാലക്കാട്​ ജില്ല പെ‍ാലീസ് സൂപ്രണ്ട് ജി. ശിവവിക്രം, മലപ്പുറം ജില്ല പെ‍ാലീസ് സൂപ്രണ്ട് യു. അബ്​ദുൽ കരീം, സായുധസേന കമാൻഡർമാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തമിഴ്​നാട്​ ക്യൂബ്രാഞ്ചും കർണാടക പ്രത്യേക സേനയിലെ ഉദ്യോഗസ്ഥരുമെത്തിയിരുന്നു.

മണിവാസകം പിടികിട്ടാപ്പുള്ളി
കോ​യ​മ്പ​ത്തൂ​ർ: അ​ട്ട​പ്പാ​ടി​യി​ൽ ചൊ​വ്വാ​ഴ്​​ച ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​കം സി.​പി.​െ​എ-​മാ​വോ​യി​സ്​​റ്റ്​ ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന​സ​മി​തി​യം​ഗം. സേ​ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ​ക്കു​റി​ച്ച്​ സൂ​ച​ന ന​ൽ​കു​ന്ന​വ​ർ​ക്ക്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ര​ണ്ട്​ ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2008 മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ണി​വാ​സ​കം 2012 ഫെ​ബ്രു​വ​രി 20ന്​ ​അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി. ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ്. എ​ന്നാ​ൽ, കൊ​ല്ല​പ്പെ​ട്ട​ത്​ മ​ണി​വാ​സ​കം ത​ന്നെ​യാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.

രക്ഷപ്പെട്ട മാവോവാദികൾ തമിഴ്​നാട്ടിലെത്തിയെന്ന്​ റിപ്പോർട്ട്
കോ​യ​മ്പ​ത്തൂ​ർ: അ​ട്ട​പ്പാ​ടി ഏ​റ്റു​മു​ട്ട​ലി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​-​വ​നം അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ക്ഷ​പ്പെ​ട്ട മാ​വോ​വാ​ദി​ക​ൾ ത​മി​ഴ്​​നാ​ട്ടി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കോ​യ​മ്പ​ത്തൂ​ർ, നീ​ല​ഗി​രി വ​ന​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ വ​നം അ​ധി​കൃ​ത​രു​ടെ പ​ട്രോ​ളി​ങ് ഉൗ​ർ​ജി​ത​മാ​ക്കി. കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ വാ​ള​യാ​ർ, ആ​ന​ക്ക​ട്ടി, വേ​ല​ന്താ​വ​ളം ഉ​ൾ​പ്പെ​ടെ ആ​റ്​ അ​തി​ർ​ത്തി ചെ​ക്ക്​​​പോ​സ്​​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. നീ​ല​ഗി​രി ജി​ല്ല​യി​ലെ ദേ​വാ​ല, ചേ​ര​മ്പാ​ടി, എ​രു​മാ​ട്, അ​മ്പ​ല​മൂ​ല, ന്യൂ​ഹോ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഫ്​​തി പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​മു​ണ്ട്.

നാ​ടു​കാ​ണി, ചേ​ര​മ്പാ​ടി, താ​ളൂ​ർ, കോ​ട്ടൂ​ർ, ന​മ്പി​യാ​ർ​കു​ളം, പാ​ട്ട​വ​യ​ൽ ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ണ്ട്​. ലോ​ഡ്​​ജു​ക​ളി​ലും മ​റ്റും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്യു​ന്നു.ഒ​ന്ന​ര​മാ​സം മു​മ്പ്​​ അ​ട്ട​പ്പാ​ടി​യി​ലെ ചി​ല ഉൗ​രു​ക​ളി​ൽ മാ​വോ​വാ​ദി സാ​യു​ധ​സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രു​ന്ന​താ​യി ത​മി​ഴ്​​നാ​ട്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്​ വി​വ​രം ല​ഭി​ച്ച​താ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsattapadimaoist encounterOottyManjikandi forest
News Summary - Maoist encounter in Manjikkandi forest - Kerala news
Next Story