Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്കിടിയിൽ...

ലക്കിടിയിൽ മാവോവാദികൾക്കെതിരെ ആദ്യം ​വെടിവെച്ചത്​ പൊലീസെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
maoist-attack-65
cancel

​ൈ​വത്തിരി: വയനാട്​ ലക്കിടിയിൽ ഉപവൻ റിസോർട്ടിൽ മാവോവാദികൾക്ക്​ നേരെ ആദ്യം വെടിയുതിർത്തത്​ ​പൊലീസാണെന്ന ്​ വെളിപ്പെടുത്തൽ. റിസോർട്ടിലെ ജീവനക്കാരും അധികൃതരുമാണ്​ ഇതുമായി ബന്ധപ്പെട്ട മൊഴി നൽകിയത്​. തങ്ങ​ൾ പൊലീസിനെ വിളിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞുവെന്നാണ്​ റിപ്പോർട്ടുകൾ.

മാവോവാദികൾ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ്​ ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നത്​. പൊലീസി​​െൻറ ഇൗ വാദത്തിന്​ എതിരാണ്​ റിസോർട്ട്​ ജീവനക്കാരുടെ മൊഴി.

അതേസമയം, മാവോവാദി നേതാവ്​ ജലീലിനെ വെടിവെച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന്​ സഹോദരൻ റഷീദ്​ ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം നടത്തണമെന്നും റഷീദ്​ പറഞ്ഞു. ജലീലിന്​ മൂന്ന്​ വെടിയേറ്റിട്ടുണ്ടെന്നാണ്​ ഇൻക്വസ്​റ്റ്​ റിപ്പോർട്ട്​. തലക്ക്​ പുറകിലേറ്റ വെടിയുണ്ട മുന്നിലെത്തിയ നിലയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVythiri Maoist-Police AttackC.P Jaleel
News Summary - Maoist attack in wayanad-Kerala news
Next Story