Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി ബന്ധം:...

മാവോവാദി ബന്ധം: രൂപേഷി​നെ വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കി

text_fields
bookmark_border
Maoist Rupesh
cancel

ന്യൂഡൽഹി: മാവോവാദി സംഘടന ബന്ധത്തിന്​ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ക്രിമിനൽ നിയമപ്രകാരമുള്ള രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2015ൽ കേരള പൊലീസ്​ അറസ്​റ്റു ചെയ്​ത രൂപേഷിനെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി റദ്ദാക്കി. ആറു മാസത്തിനകം ഹൈകോടതി ഡിവിഷൻ ബെഞ്ച്​ കേസ്​ വീണ്ടും പരിഗണിച്ച്​ തീർപ്പാക്കാനും നിർദേശിച്ചു.

ഹൈകോടതി കേസ്​ പരിഗണിച്ചതിലെ നിയമപ്രശ്​നം ചൂണ്ടിക്കാട്ടിയാണ്​ ജസ്​റ്റിസുമാരായ എം.ആർ. ഷാ, എ.എസ്.​ ബൊപ്പണ്ണ എന്നിവരുടെ വിധി. യു.എ.പി.എ കേസുകളിൽ വിചാരണക്കോടതിക്കെതിരായ അപ്പീൽ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച്​ പരിഗണിക്കണമെന്നാണ്​ നിയമവ്യവസ്​ഥ. എന്നാൽ ​ൈഹകോടതിയിൽ സിംഗിൾ ബെഞ്ചാണ്​ ഈ കേസ്​ പരിഗണിച്ചത്​. ഈ ഒറ്റ കാരണം മുൻനിർത്തിയാണ്​ ഹൈകോടതി വിധി റദ്ദാക്കുന്നതെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി. കേസി​െൻറ ന്യായാന്യായങ്ങളിലേക്ക്​ സുപ്രീംകോടതി കടന്നില്ല. രൂപേഷ്​ നേരത്തെ നൽകിയ പുനഃപരിശോധന ഹരജി വീണ്ടും പരിശോധിക്ക​ു​േമ്പാൾ അക്കാര്യങ്ങൾ ഹൈകോടതി ഡിവിഷൻ ബെഞ്ച്​ പരിഗണിക്കണം.

2013 നവംബറിൽ ആദിവാസി കോളനിയിൽ ലഘുലേഖ വിതരണം നടത്തി, സി.പി.ഐ മാവോയിസ്​റ്റ്​ അംഗമാണ്​ തുടങ്ങിയവ മുൻനിർത്തിയാണ്​ രൂപേഷിനും മറ്റ്​ അഞ്ചു പേർക്കുമെതിരെ പൊലീസ്​ യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ രജിസ്​റ്റർ ചെയ്​തത്. പ്രത്യേക കോടതി നടപടികൾക്കെതിരെ രൂപേഷ്​ ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. കേസ്​ പരിഗണിച്ച സിംഗിൾ ബെഞ്ച്​, വിചാരണ കോടതി നടപടി റദ്ദാക്കി രൂപേഷിനെ വെറുതെ വിട്ടു.

ഇതിനെതിരെ സംസ്​ഥാന സർക്കാറാണ്​ സുപ്രീംകോടതിയിലെത്തിയത്​. ഡിവിഷൻ ബെഞ്ച്​ യു.എ.പി.എ കേസ്​ കേൾക്കണമെന്നിരിക്കേ, സിംഗിൾ ബെഞ്ച്​ പരിഗണിച്ചത്​ എൻ.ഐ.എ നിയമത്തിനും സുപ്രീംകോടതിയുടെ മുൻകാല വിധിക്കുമെതിരാണെന്ന്​ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistmaoist rupesh
News Summary - Maoist affiliation: Rupesh acquitted by High court
Next Story