കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് ഇഞ്ചത്തൊട്ടി മേഖലയിൽ കേരള കോൺഗ്രസ് മാണിയിലും വിവിധ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചിരുന്ന അമ്പതോളം പ്രവർത്തകരും നേതാക്കളും മുൻ പഞ്ചായത്ത് അംഗം ഷാജി മാതേക്കലിെൻറ നേതൃത്വത്തിൽ കേരള കോൺഗ്രസിൽ (ജോസഫ്) ചേർന്നു.
മുൻ മന്ത്രി ടി.യു. കുരുവിള മെംബർഷിപ് നൽകി. എ.ടി. പൗലോസ്, ജോമി തെക്കേക്കര, റാണിക്കുട്ടി ജോർജ്, എൽദോസ് വർഗീസ്, ജോജി സ്കറിയ, ഷാജി മാതേക്കൽ, എൽദോസ്, സുമേഷ്, തമ്പി തുടങ്ങിയവർ സംസാരിച്ചു.