തോരാതെ പെയ്യുന്ന മഴ: തിരുവനന്തപുരം നഗരത്തിൽ മരങ്ങൾ കടപുഴകി വീണു
text_fieldsതിരുവനന്തപുരം:കഴിഞ്ഞ നാലഞ്ചു ദിവസമായി തിരുവനന്തപുരം നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ പല ഇടത്തായി മരം കടപുഴകി വീണു. ഇന്ന് രാവിലെ പാങ്ങോട് സൈനീക ക്യാമ്പ് തിരുമല റോഡിനു കുറുകെ മറിഞ്ഞു വീണ അക്കേഷ്യ മരം ക്യാമ്പിൽ നിന്നും അറിയിച്ചതിനെ തുടർന്ന്ഫയർ ആൻഡ് റെസ്ക്യൂ സേന മുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.
പൂജപ്പുര ഭാഗത്തു വീടിന്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് അപകടവസ്ഥയിൽ നിന്നത് മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി അപകടം ഒഴിവാക്കി. തുടർന്ന് 12 മണിയോടെ ജനറൽ ഹോസ്പിറ്റൽ റോഡിൽ ചാഞ്ഞു ഒടിഞ്ഞു അപകടവസ്ഥയിൽ നിന്ന പുളി മരം പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന മുറിച്ചു അപകടവസ്ഥ ഒഴിവാക്കി.
ഉച്ചക്ക് 12.30 ഓടെ പി.എം.ജിയിലെ വി.വി.എച്ച്.എസ്.എസ് സ്കൂൾ ക്ലാസ് റൂമുകളിലെ വെള്ളക്കെട്ട് നീക്കി. സ്കൂൾ തറയോടിന്റെയും പൈപ്പിന്റെയും ആശാസ്ത്രീയ നിർമാണം സ്കൂളിെൻറ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത ശേഷം സേന തിരികെയെത്തി. ഉച്ചക്ക് 1.13 ന് മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ന് സമീപം കാറിനു മുകളിലായി മതിൽ ഇടിഞ്ഞു വീണു ഉണ്ടായ അപകടം സേനയെത്തി മണ്ണ് മാറ്റി കാർ അപകട സ്ഥലത്തു നിന്നും മാറ്റി. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
കിള്ളിപ്പാലം പുതുനഗർ സെക്കന്റ് സ്ട്രീറ്റ് ൽ സുബ്രമണി എന്നയാളുടെ വീടിനു സൈഡിലായി 30 മീറ്റർ ഉയരത്തിൽ നിന്നും അടർന്നു വീണ ചെറുമരങ്ങൾ സേന മുറിച്ചുമാറ്റി അപകടവസ്ഥ ഒഴിവാക്കി. ഒപ്പം വീടിന്റെ മുകളിൽ അകപ്പെട്ടയാളെ സേന പുറത്തെത്തിച്ചു. ഗവ. ഒബ്സെർവറ്റോറി സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ളിൽ ഇലക്ട്രിക് നാലു പോസ്റ്റുകളും ലൈനും ഒരു കാർഷേഡ് എന്നിവ നശിപ്പിച്ചു കടപ്പുഴക്കി വീണ വലിയ പുളിമരം ക്രൈൻ നിന്റെയും കെ.എസ്.ഇ.ബി യുടെയും സഹായത്താൽ വളരെ കഷ്ടപ്പെട്ട് സേന ഗതാഗതയോഗ്യമാക്കി. തളരാതെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

