Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്
cancel

മേലാറ്റൂർ (മലപ്പുറം): ചെമ്മാണിയോട് ഭാഗത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. മേലാറ്റൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന നിഹ്മത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച രാവിലെ 7.10ഓടെയാണ് സംഭവം. ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പിറകോട്ടിറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ അറിയിച്ചതോടെ ചില യാത്രക്കാർ ചാടിയിറങ്ങി. ബാക്കിയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Many people including students were injured when the bus overturned
Next Story