Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫിലേക്ക് വരാൻ‍...

യു.ഡി.എഫിലേക്ക് വരാൻ‍ പലരും കാത്തുനിൽക്കുന്നു -അടൂർ പ്രകാശ്, തള്ളാതെ വെൽഫെയർ പാർട്ടി മുന്നണി പ്രവേശനം

text_fields
bookmark_border
യു.ഡി.എഫിലേക്ക് വരാൻ‍ പലരും കാത്തുനിൽക്കുന്നു -അടൂർ പ്രകാശ്, തള്ളാതെ വെൽഫെയർ പാർട്ടി മുന്നണി പ്രവേശനം
cancel
camera_alt

അടൂർ പ്രകാശ്

Listen to this Article

പത്തനംതിട്ട: യു.ഡി.എഫിലേക്ക് വരാൻ‍ ഇനിയും ഒരുപാടാളുകൾ തയാറായി നിൽക്കുന്നുവെന്ന്​ കൺവീനർ അടൂർ പ്രകാശ്​. ചർച്ചകൾ നടക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

വെൽഫെയർ പാർട്ടി മുന്നണി പ്രവേശനവും അദ്ദേഹം തള്ളിയില്ല. എൽ.ഡി.എഫിനൊപ്പം വെൽഫയർ പാർട്ടി നിൽക്കുമ്പോൾ അവർക്ക് പ്രശ്നമില്ലല്ലോയെന്നും അ​ദ്ദേഹം ചോദിച്ചു. സി.പി.എം എം.എൽ.എമാരുട‌െ സംസ്കാരം എത്രമാത്രമാണെന്ന് അവരുടെ വാക്കുകളിൽനിന്ന് മനസ്സിലാകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയിൽ നടന്നത് സംസ്കാരശൂന്യ സംഭവങ്ങളാണ്​. മുഖ്യമന്ത്രി കാണിച്ചുകൊടുക്കുന്ന പാതയാണ് ബാക്കി എം.എൽ.എമാരും സ്വീകരിക്കുന്നത്. അവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. ശബരിമല വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരും. നാല്​ മേഖല ജാഥകൾ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyadoor prakashUDFCongress
News Summary - Many people are waiting to join the UDF - Adoor Prakash
Next Story