രണ്ട് ടേം വ്യവസ്ഥ പലരും പാലിക്കുന്നില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും - ജി. സുധാകരൻ
text_fieldsആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. പലരും രണ്ട് ടേം എന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സി.പി.എം നേതൃത്വത്തിൽ ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണെന്നും തന്നെ മനഃപൂർവ്വം സി.പി.എം നേതൃനിരയിൽ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല എന്നത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.
ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും ജനപ്രതിനിധികളിൽ അവഗണന നേരിടുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ വാർത്താ സമ്മേളനത്തിൽ തന്റെ പേര് പരാമർശിച്ചില്ല. എ.എം ആരിഫും, ദലീമ ജോജോയും എന്റെ മുൻകാല പ്രവർത്തനങ്ങൾ മറന്നുപോയി. വൈറ്റില പാലം പൊളിക്കണമെന്ന മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവന തന്നോടോ മന്ത്രിയോടോ ആലോചിക്കാതെയാണെന്നും ജി. സുധാകരൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും ജി. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

