Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right14 പതഞ്ജലി...

14 പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാണ ലൈസൻസ് സസ്​പെൻഡ് ചെയ്തു

text_fields
bookmark_border
14 പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാണ ലൈസൻസ് സസ്​പെൻഡ് ചെയ്തു
cancel

പാ​ല​ക്കാ​ട്: തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​വും നി​രോ​ധി​ക്ക​പ്പെ​ട്ട​തു​മാ​യ പ​ര​സ്യം ന​ൽ​കി​യ​തി​ന് പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ ലി​മി​റ്റ​ഡി​ന്റെ 14 ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ലൈ​സ​ന്‍സ് ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ന്‍സി​ങ് അ​തോ​റി​റ്റി (എ​സ്.​എ​ൽ.​എ) താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. മ​ല​യാ​ളി പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ഡ്ര​ഗ്‌​സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് റൂ​ള്‍സ് 159(1) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ദി​വ്യ ഫാ​ർ​മ​സി​യു​ടെ​യും ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി.

ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ര​സ്യം ന​ല്‍കി​യ​തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ ഏ​പ്രി​ല്‍ 10ന് ​സു​പ്രീം​കോ​ട​തി അ​തോ​റി​റ്റി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ്വ​സാ​രി ഗോ​ള്‍ഡ്, സ്വ​സാ​രി വ​തി, ബ്രോ​ങ്കോം, സ്വ​സാ​രി പ്ര​വാ​ഹി, സ്വ​സാ​രി അ​വ​ലെ, മു​ക്ത​വ​തി എ​ക്സ്ട്ര പ​വ​ർ, ലി​പി​ഡോം, ബി​പി ഗ്രി​റ്റ്, മ​ധു​ഗ്രി​റ്റ്, മ​ധു​നാ​ശി​നി വ​തി എ​ക്സ്ട്ര പ​വ​ർ, ലി​വാ​മൃ​ത് അ​ഡ്വാ​ന്‍സ്, ലി​വോ​ഗ്രി​റ്റ്, ഐ​ഗ്രി​റ്റ് ഗോ​ള്‍ഡ്, പ​ത​ഞ്ജ​ലി ദൃ​ഷ്ടി ഐ ​ഡ്രോ​പ്‌​സ് എ​ന്നീ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ലൈ​സ​ന്‍സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ന്‍സി​ങ് അ​തോ​റി​റ്റി ഡോ. ​കെ.​വി. ബാ​ബു​വി​നെ രേ​ഖ​മൂ​ലം അ​റി​യി​ച്ചു.ലൈസൻസ് സസ്​പെൻഡ് ചെയ്ത വിവരം ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ന്‍സി​ങ് അ​തോ​റി​റ്റി സത്യവാങ്മൂലത്തിൽ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ, സ​ഹ​സ്ഥാ​പ​ക​ന്‍ ബാ​ബ രാം​ദേ​വ്, ദി​വ്യ ഫാ​ർ​മ​സി എ​ന്നി​വ​ർ​ക്കെ​തി​രെ 1954ലെ ​ഡ്ര​ഗ്‍സ് ആ​ൻ​ഡ് മാ​ജി​ക് റെ​മെ​ഡീ​സ് നി​യ​മ​പ്ര​കാ​രം ഹ​രി​ദ്വാ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ന​ട​പ​ടി​ക്ക് ഹ​ര​ജി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും എ​സ്.​എ​ൽ.​എ അ​റി​യി​ച്ചു.

ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ഗ്ലൂ​ക്കോ​മ, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത ന​ട​പ​ടി​ക്കാ​യാ​ണ് ജ​നു​വ​രി 15ന് ​അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ആ​യു​ഷ് മ​ന്ത്രാ​ല​യം വ​ഴി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ആ​യു​ർ​വേ​ദ യൂ​നാ​നി ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മാ​ജി​ക് ആ​ൻ​ഡ് റെ​മ​ഡീ​സ് ആ​ക്ട് പ്ര​കാ​രം ചി​ല അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ച്ചും ഫ​ല​സി​ദ്ധി വാ​ഗ്ദാ​നം ചെ​യ്തു​മു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​യു​ഷ് മ​ന്ത്രാ​ല​യം ഡോ. ​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ നാ​ലു​ത​വ​ണ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ്റ്റേ​റ്റ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്ക് ക​ത്തെ​ഴു​തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ സ​മീ​പി​ച്ച​ത്. നി​ല​വി​ൽ പ​ത​ഞ്ജ​ലി​ക്കെ​തി​രെ ഐ.​എം.​എ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്ന​ത്.

ന​ട​പ​ടി സ്വാ​ഗ​തം​ചെ​യ്യു​ന്നു’

പാ​ല​ക്കാ​ട്: ഉ​ത്ത​രാ​ഖ​ണ്ഡ് സ്റ്റേ​റ്റ് ലൈ​സ​ന്‍സി​ങ് അ​തോ​റി​റ്റി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു. നൂ​റി​ല​ധി​കം വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലു​ൾ​​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​ക​ൾ​ക്കും ശേ​ഷ​മാ​ണ് ന​ട​പ​ടി വ​ന്ന​ത്. ഈ ​അ​വ​സ്ഥ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspendedLicensePatanjali ProductsKerala News
News Summary - Manufacturing license of 14 Patanjali products suspended
Next Story