മനുവിെൻറ മരണം റെയിൽേവ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന്
text_fieldsകൊട്ടിയം: ട്രെയിൻ യാത്രക്കിടെ ദേശീയ ഹോക്കിതാരം മരിച്ചത് റെയിൽേവ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് പരാതി. നെ ടുമ്പന പള്ളിമൺ പുനവൂർ ചരുവിളവീട്ടിൽ മനു (23) ആണ് കഴിഞ്ഞദിവസം ട്രെയിൻയാത്രക്കിടെ മരിച്ചത്.
പോണ്ടിച്ചേരി യൂ നിവേഴ്സിറ്റിയിൽ ഫിസിക്കൽ എജുക്കേഷൻ പി.ജി ഒന്നാം വർഷ വിദ്യാർഥിയായ മനു ഇതേ യൂനിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ പി.ജി വിദ്യാർഥി നെടുമങ്ങാട് കരകുളം സ്വദേശി നിതിനൊപ്പമാണ് ഓണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച രാത്രി ചെന്നൈയിൽനിന്ന് തെങ്കാശി വഴി തിരുെനൽവേലിയിലേക്ക് പോകുന്ന സുവിധ എക്സ്പ്രസിൽ വില്ലുപുരത്തുനിന്ന് കയറി. ട്രെയിൻ പുറപ്പെട്ട് 10 മിനിറ്റ് കഴിഞ്ഞപ്പോൾ മനുവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. നിതിൻ വിവരം അറിയിച്ചപ്പോൾ ഗാർഡ് ഒരു പാരസെറ്റമോൾ ഗുളിക നൽകി.
കുറച്ചുകഴിഞ്ഞ് മനുവിന് നെഞ്ചുവേദന കഠിനമായതോടെ വീണ്ടും ഗാർഡിനെ ബന്ധപ്പെട്ടു. അടുത്ത സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാൽ ആശുപത്രിയിൽ എത്തിക്കുക എളുപ്പമാകില്ലെന്നും ഒരു മണിക്കൂറിനകം വിരുദാചലം സ്റ്റേഷനിൽ എത്തുമെന്നും വിവരം അവിടെ അറിയിച്ചിട്ടുണ്ടെന്നും ഗാർഡ് പറഞ്ഞു. വിരുദാചലം സ്റ്റേഷനിൽ ആംബുലൻസും ഡോക്ടർമാരും ഉണ്ടാകുമെന്നും ഗാർഡ് കൂട്ടിച്ചേർത്തു. രാത്രി ഒമ്പതരയോടെ ട്രെയിൻ വിരുദാചലത്ത് എത്തിയെങ്കിലും അവിടെ ആംബുലൻസോ ഡോക്ടറോ ഉണ്ടായിരുന്നില്ല.
20 മിനിറ്റോളം പ്ലാറ്റ്ഫോമിൽ കിടന്നിട്ടും ആരും എത്തിയില്ല. ഇതോടെ നിതിൻ ബഹളം വെക്കുകയും സ്റ്റേഷനിലുണ്ടായിരുന്ന വീൽചെയർ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ റെയിൽേവ ഉദ്യോഗസ്ഥർ ഇടപെട്ട് ഒരു സ്ട്രെച്ചർ നൽകി. സ്ട്രെച്ചർ വന്നിട്ടും ആംബുലൻസ് എത്തിയില്ല. മനുവിെൻറ അവസ്ഥ മനസ്സിലാക്കിയ ഒരു യാത്രക്കാരനാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസിൽ വിരുദാചലത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മനു മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
