Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: ലീഗിനെതിരെ...

മൻസൂർ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എൽ.ഡി.എഫ്; 'മൻസൂറിനെ ആ​ശു​പ​ത്രി​യി​ൽ എത്തിക്കാൻ ​വൈകിപ്പിച്ചു'

text_fields
bookmark_border
മൻസൂർ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എൽ.ഡി.എഫ്; മൻസൂറിനെ ആ​ശു​പ​ത്രി​യി​ൽ എത്തിക്കാൻ ​വൈകിപ്പിച്ചു
cancel

പാ​നൂ​ർ: മു​ക്കി​ൽ​പീ​ടി​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യു.​ഡി.​എ​ഫാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ൻ​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ൻ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്പ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു.

സ്വ​ന്തം കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചോ​ര​വാ​ർ​ന്നു കി​ട​ക്കു​മ്പോ​ഴും അ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​െൻറ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് മ​ൻ​സൂ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​പ്പി​ച്ച​ത്.

മ​ൻ​സൂ​റി​െൻറ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ മ​ര​ണ​ത്തി​നു​ശേ​ഷം നി​ര​പ​രാ​ധി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ പേ​രി​ൽ ലീ​ഗി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​മാ​യി വ​ള​രെ വ​ലി​യ രീ​തി​യി​ലു​ള്ള കു​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മാ​ന​സി​ക വി​ഷ​മം താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ലാ​ണ് ര​തീ​ഷ് എ​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്. ഈ ​വാ​ർ​ത്ത പു​റ​ത്ത​റി​ഞ്ഞ ഉ​ട​ൻ അ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​ത് എ​ന്ത് തെ​ളി​വി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും നേ​താ​ക്ക​ൾ ചോ​ദി​ച്ചു.

ദൗ​ർ​ഭാ​ഗ്യ​ക​ര​വും വേ​ദ​ന​ജ​ന​ക​വു​മാ​യ ര​ണ്ട് സം​ഭ​വ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പൊ​ലീ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ച് യ​ഥാ​ർ​ഥ വ​സ്​​തു​ത​ക​ൾ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ര​ണം. അ​സ​ത്യ​വും അ​ബ​ദ്ധ​ജ​ടി​ല​വു​മാ​യ പ്ര​സ്​​താ​വ​ന​ക​ളി​ൽ നി​ന്നും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നും ലീ​ഗ് നേ​തൃ​ത്വം പി​ന്മാ​റ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ പി. ​ഹ​രീ​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ കു​ന്നോ​ത്ത്, കെ.​ഇ. കു​ഞ്ഞ​ബ്​​ദു​ല്ല, കെ. ​മു​കു​ന്ദ​ൻ, കെ.​കെ. ബാ​ല​ൻ, എ​ൻ. ധ​ന​ഞ്ജ​യ​ൻ, ടി. ​നി​സാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFmuslim leagueMansoor murder
News Summary - Mansoor murder: LDF against League
Next Story