Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: പ്രധാന...

മൻസൂർ വധം: പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ്

text_fields
bookmark_border
KPA Majeed
cancel

മലപ്പുറം: മൻസൂർ വധക്കേസിലെ പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എം പറയുന്ന പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടുന്നത്. കേസ് തേച്ചുമാ‍യ്ച്ച് കളയാനുള്ള ശ്രമം നടക്കുന്നു. അനുകൂലമല്ലാത്ത പ്രതികളെ കൊല്ലുന്നതും സംരക്ഷിക്കുന്നതും ജയിൽ മോചിതരാകുമ്പോൾ സ്വീകരണം നൽകുന്നതും സി.പി.എം ആണെന്നും മജീദ് പറഞ്ഞു.

പിണറായി സർക്കാർ മാറുന്നതിന് മുമ്പ് കെ.എം ഷാജിയെ പ്രതി‍‍‍യാക്കാൻ തിരക്കിട്ട് ശ്രമം നടക്കുകയാണെന്ന് മജീദ് ആരോപിച്ചു. വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്ന മോദി മോഡൽ കേരളത്തിലും നടപ്പാക്കുന്നു. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്‍റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ പൂർണ പിന്തുണ കെ.എം ഷാജിക്കുണ്ടെന്നും കെ.പി.എ. മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:Mansoor murder KPA Majeed CPM 
News Summary - Mansoor murder: KPA Majeed says CPM is hiding key accused
Next Story