മന്‍സൂർ വധം: പ്രതികളിലൊരാളുടെ വീടിന് തീവെച്ചു
text_fieldsകണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂറിനെ വധിച്ച കേസിൽ പ്രതിയുടെ വീടിന് തീവെച്ചു. പ്രതികളിലൊരാളായിരുന്ന ജാബിറിന്‍റെ വീടിനാണ് തീവെച്ചത്.
നിർത്തിയിട്ടിരുന്ന കാർ, രണ്ട് ബൈക്കുകൾ എന്നിവ പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചു.
ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പ് ദിവസമാണ് സി.പി.എം പ്രവർത്തകർ മൻസൂറിനെ അക്രമിച്ച് കൊലപ്പെടുത്തുന്നത്. ഈ കേസിൽ ഒളിവിലായിരുന്ന പ്രതികളിലൊരാളും ലോക്കല്‍ കമ്മറ്റി മെമ്പറുമായ ജാബിറിന്‍റെ വീടിനാണ് തീവെച്ചത്. ജാബിറിന് പുറമെ സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പൂല്ലൂക്കര ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണെന്നും അവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ആേരാപിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.