Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൻസൂർ വധം: പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസുകൾ​ തകർത്തു;​ സാധന സാമഗ്രികൾ കത്തിച്ചു

text_fields
bookmark_border
മൻസൂർ വധം: പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസുകൾ​ തകർത്തു;​ സാധന സാമഗ്രികൾ കത്തിച്ചു
cancel
camera_alt

 പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസ്​ തകർത്ത അക്രമികൾ സാധന സാമഗ്രികൾക്ക്​ തീയിട്ടപ്പോൾ

ക​ണ്ണൂ​ർ: മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട പെ​രി​ങ്ങ​ത്തൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. പു​ല്ലൂ​ക്ക​ര​യി​ൽ മ​ൻ​സൂ​റി​െൻറ ഖ​ബ​റ​ട​ക്ക​ത്തി​ന്​ ശേ​ഷം രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. ഖ​ബ​റ​ട​ക്കം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ സി.​പി.​എം ഓ​ഫി​സു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലു​ള്ള സി.​പി.​എ​മ്മി​െൻറ ബ്രാ​ഞ്ച്, ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സു​ക​ൾ ത​ക​ർ​ത്തു.

ഓ​ഫി​സു​ക​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ​ പു​റ​ത്തി​ട്ട്​ ക​ത്തി​ച്ചു. ഏ​താ​നും ക​ട​ക​ൾ​ക്ക്​ നേ​രെ​യും അ​ക്ര​മ​മു​ണ്ടാ​യി. വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ല്ല. കൂ​ടു​ത​ൽ പൊ​ലീ​സും ആ​ർ.​പി.​എ​ഫും എ​ത്തി​യാ​ണ്​ സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഒ​മ്പ​തോ​ടെ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പി​ൻ​വാ​ങ്ങി.

പി​ന്നാ​ലെ ഗു​രു​ജി മു​ക്കി​ലെ സി.​പി.​എം ബ്രാ​ഞ്ച്​ ക​മ്മി​റ്റി ഓ​ഫി​സ്​ അ​ടി​ച്ചു​ത​ക​ർ​ത്തു. കീ​ഴ്​​മാ​ടം ബ്രാ​ഞ്ച്​ ക​മ്മി​റ്റി ഓ​ഫി​സും ത​ക​ർ​ത്തു. മു​ക്കി​ൽ​പീ​ടി​ക സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി, കൊ​ച്ചി​യ​ങ്ങാ​ടി ബ്രാ​ഞ്ച്​ ഓ​ഫി​സു​ക​ൾ​ക്ക്​​ നേ​രെ ക​ല്ലേ​റും ആ​ക്ര​മ​ണ​വും ന​ട​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ പെ​രി​ങ്ങ​ത്തൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ്​ ക്യാ​മ്പ്​ ചെ​യ്യു​ക​യാ​ണ്. അ​ക്ര​മം ന​ട​ക്കു​േ​മ്പാ​ൾ പൊ​ലീ​സ്​ നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

നേ​ര​ത്തേ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലും അ​ക്ര​മം അ​ര​ങ്ങേ​റി​യി​രു​ന്നു. മൂ​ന്ന് ക​ട​ക​ള്‍ക്ക് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. സി​റ്റി മാ​സ്, മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​റ്റി മാ​ക്സ്, ഫെ​റ എ​ന്നീ ക​ട​ക​ള്‍ക്ക് നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മൂ​ന്നും മു​സ്​​ലിം ലീ​ഗ്​ അ​നു​ഭാ​വി​ക​ളു​ടെ ക​ട​ക​ളാ​ണ്. ക​ട​ക​ൾ​ക്ക്​ സാ​ര​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​സം​ഘ​ത്തി​ന്​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. മാ​തൃ​ഭൂ​മി ന്യ​ൂ​സ്​ വാ​ർ​ത്ത​സം​ഘ​ത്തി​ന്​ നേ​രെ​യാ​ണ്​ അ​ക്ര​മ​മു​ണ്ടാ​യ​ത്. റി​പ്പോ​ർ​ട്ട​ർ സി.​കെ. വി​ജ​യ​നും ​​െ​ഡ്രെ​വ​റും കൈ​യേ​റ്റം ചെ​യ്യ​പ്പെ​ട്ടു. ഇ​വ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വാ​ർ​ത്ത സം​ഘ​ത്തി​െൻറ വാ​ഹ​ന​ത്തി​െൻറ ചി​ല്ല്​ ത​ക​ർ​ത്തു. കാ​മ​റ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്​​തു. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കൂ​ത്തു​പ​റ​മ്പ്​ മ​ണ്ഡ​ല​ത്തി​ൽ ​ബു​ധ​നാ​ഴ്​​ച യു.​ഡി.​എ​ഫ്​ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.


കണ്ണൂർ കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽപീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂർ (22) വെ​േട്ടറ്റു മരിച്ചത്​. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അക്രമം. പുലർച്ചെയോടെയാണ്​ മരണപ്പെട്ടത്​. ആക്രമണത്തിന്​ പിന്നിൽ സി.പി.എമ്മാണെന്ന്​ ലീഗ്​ ആരോപിച്ചു.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - attack against cpm office in peringathur
Next Story