Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം; അഞ്ചാം...

മൻസൂർ വധം; അഞ്ചാം പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവ്​ കീഴടങ്ങി

text_fields
bookmark_border
മൻസൂർ വധം; അഞ്ചാം പ്രതിയായ ഡി.വൈ.എഫ്​.ഐ നേതാവ്​ കീഴടങ്ങി
cancel

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂറിനെ വധിച്ച കേസിൽ അഞ്ചാം പ്രതിയും ഡി.വൈ.എഫ്​.ഐ പ്രാദേശിക നേതാവുമായ സുഹൈൽ പുല്ലൂക്കര കീഴടങ്ങി. തലശ്ശേരി ​കോടതിയിലാണ്​ കീഴടങ്ങിയത്​. നിപരാധിയാണ്​ താൻ. ലീഗ്​ വിട്ടതിലുള്ള പ്രതികാരവും വേട്ടയാടലുമാണ്​ തനിക്കെതിരെ നടക്കുന്നത്​. മൻസൂർ സുഹൃത്താണെന്നും, ​കൊല്ലാൻ മാത്രം ക്രൂരനല്ലെന്നും സുഹൈൽ ​ ഫേസ്​ബുക്കിൽ കുറിച്ച ശേഷമാണ്​ കീഴടങ്ങിയത്​.

അതെ സമയം ഇന്നലെ മുഖ്യ പ്രതിയടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്​​റ്റ്​ ചെയ്​തിരുന്നു. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍ . ഇതോടെ കേസില്‍ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfi#Mansoor murder
News Summary - Mansoor assassination dyfi activist surrendered
Next Story