Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനോജ്​ വധം: സി.ബി.​െഎ...

മനോജ്​ വധം: സി.ബി.​െഎ അന്വേഷണം ശരിയായ ദിശയിലെന്ന്​ ജയിൽ  മോചിതരായവർ

text_fields
bookmark_border
മനോജ്​ വധം: സി.ബി.​െഎ അന്വേഷണം ശരിയായ ദിശയിലെന്ന്​ ജയിൽ  മോചിതരായവർ
cancel

പയ്യോളി: മനോജ്​ വധക്കേസിലെ സി.ബി.​െഎ അന്വേഷണം ശരിയായ ദിശയിലാണെന്നാണ്​​ സി.പി.എമ്മി​​െൻറ നേതാക്കൾ ഉൾപ്പെടെ ഒമ്പതുപേരുടെ അറസ്​റ്റ്​ തെളിയിക്കുന്നതെന്ന്​ കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ട്​ ജയിൽ മോചിതരായവർ. ലോക്കൽ പൊലീസ്​ അന്വേഷിച്ച കേസിലാണ്​ മനോജ്​ വധവുമായി ബന്ധപ്പെട്ട്​ 14 സി.പി.എം പ്രവർത്തകർ 2012ൽ ജയിലിലായത്​. റിമാൻഡിൽ കഴിയവെ ഇതിൽ ആറുപേർ കോടതിയിൽ നടത്തിയ വെളിപ്പെടുത്തലാണ്​ പൊലീസി​​െൻറ പുനരന്വേഷണത്തിനും കേസ്​ സി.ബി.​െഎ ഏറ്റെടുക്കുന്നതിനും വഴിതുറന്നത്​. റിമാൻഡിലായ സജീവ സി.പി.എം പ്രവർത്തകരായ പി. അജിത്​കുമാർ, സി.ടി. ജിതേഷ്​, ബിജ​ു വടക്കയിൽ, നിസാം ചക്കീരി, സി.ടി. പ്രിയേഷ്​, സി.ടി. നിധീഷ്​ എന്നിവരാണ്​ പാർട്ടിയെ പ്രതികൂട്ടിലാക്കി തങ്ങളല്ല യഥാർഥ പ്രതികളെന്നും യഥാർഥ പ്രതികൾ വേറെയാണെന്നും കോടതിമുമ്പാകെ വെളിപ്പെടുത്തിയത്​. നുണ പരിശോധനക്ക്​ തയാ​റാണെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു.

ലോക്കൽ പൊലീസ്​ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുകയും കേസ്​ സി.ബി​.​െഎക്ക്​ വിട്ട്​ ഹൈകോടതി ഉത്തരവിടുകയും ചെയ്​ തതോടെ ആദ്യം അറസ്​റ്റിലായവരെല്ലാം പുറത്തിറങ്ങുകയായിരുന്നു. കേസിൽ അന്യായമായി പ്രതിചേർക്കപ്പെടുകയായിരുന്നുവെന്ന്​ ബിജു വടക്കയിൽ ‘മാധ്യമ’ത്തോട്​ പറഞ്ഞു. പൊലീസ്​ സ്​റ്റേഷനിൽവെച്ച്​ പാർട്ടി തന്ന ലിസ്​റ്റ്​ അനുസരിച്ചാണ്​ നിങ്ങളെ പ്രതിയാക്കുന്നതെന്ന്​ അന്ന്​ ഉദ്യോഗസ്​ഥർ തന്നെ വെളിപ്പെടുത്തിയിരുന്നതായും കൊലപാതകം നടന്നയുടൻ പൊതുവെ ചർച്ചയായ പേരുകാരാണ്​ ഇപ്പോൾ അറസ്​റ്റിലായതെന്നും സി.ബി.​െഎ അന്വേഷണം ശരിയായ ദിശയിൽ ​േപാകുന്നതിൽ ഏറെ സന്തോഷിക്കുന്നതായും ബിജു പറഞ്ഞു. മനോജ്​ വധം നടന്ന സമയത്ത്​ ബിജു ഡി.വൈ.എഫ്​.​െഎ ബ്ലോക്ക്​ ജോയൻറ്​ സെക്രട്ടറിയും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും സർവിസ്​ ബാങ്ക്​ ജീവനക്കാരനുമായിരുന്നു.

അറസ്​റ്റിൽ ഏറെ സന്തോഷിക്കുന്നതായി മനോജി​​െൻറ ഭാര്യയും അമ്മയും
പയ്യോളി: ഭർത്താവിനെ തങ്ങളുടെ മുന്നിലിട്ട്​ ക്രൂരമായി കൊലപ്പെടുത്തിയതിനു​ പിന്നിൽ ഗൂഢാ​േലാചന നടത്തിയവരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തതിൽ ഏറെ സന്തോഷിക്കുന്നതായി മനോജി​​െൻറ ഭാര്യ പുഷ്​പ. കേസ്​ സി.ബി.​െഎ ഏറ്റെടുത്തിട്ടും യഥാർഥ പ്രതികളെ അറസ്​റ്റ്​ ചെയ്യാത്തതിൽ ആശങ്കയുണ്ടായിരുന്നു. വൈകിയാണെങ്കിലും ഗൂഢാലോചന നടത്തി മകനെ കൊന്നവരെ അറസ്​റ്റ്​ ചെയ്​തത്​ സി.ബി.​െഎ അന്വേഷണം നേർവഴിക്ക്​ നീങ്ങുന്നുവെന്നത്​ വ്യക്​തമാക്കുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത മകനെ സി.പി.എം നേതൃത്വം ഗൂഢാ​േലാചന നടത്തി കൊന്നതാണെന്ന്​ നേതാക്കളുടെ അറസ്​റ്റോടെ തെളിഞ്ഞതായി അമ്മ ലീലയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsaccusedCBI CustodyManoj Murder
News Summary - Manoj murder: Accused sent to CBI custody -Kerala news
Next Story