മനോജ് ഗുരുജിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍റർ ഡയറക്ടർ മനോജ് ഗുരുജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസിലെ ഒന്‍പത് പ്രതികളെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. യോഗാ കേന്ദ്രത്തില്‍ നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് മനോജ് ഗുരുജി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഉദയംപേരൂർ പൊലീസ് കേസെടുത്തിരുന്നത്. കേസിലെ ഒന്നാംപ്രതിയായ മനോജിന്‍റെ അറസ്റ്റ് ഒരാഴ്ചത്തേക്ക് നേരത്തെ സെഷൻസ് കോടതി തടഞ്ഞിരുന്നു.
അറസ്റ്റ് തടയണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരിയും കേസില്‍ കക്ഷി ചേർന്നിട്ടുണ്ട്. അറസ്റ്റ് തടഞ്ഞതിന്റെ കാലവധി പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഹരജിയിലെ വിശദമായ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കുന്നത്. സ്ഥാപന നടത്തിപ്പുകാരനായ മനോജിന്‍റെ ബന്ധു പെരുമ്പാവൂർ സ്വദേശി മനു, സെന്ററിലെ ജീവനക്കാരായ സുജിത്, കർണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂർ സ്വദേശിനി ലക്ഷ്മി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനക്ക് എത്തും. കേസിൽ ഒരാളെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
