Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. മനോജ് ചരളേല്‍ അന്തരിച്ചു

text_fields
bookmark_border
അഡ്വ. മനോജ് ചരളേല്‍ അന്തരിച്ചു
cancel

മല്ലപ്പള്ളി: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, സി.പി.ഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗവുമായ അഡ്വ. മനോജ് ചരളേല്‍ (49) അന്തരിച്ചു. സി.പി.ഐ പത്തനംതിട്ട ജില്ലാ അസി.സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, ദേശീയ കൗണ്‍സിലംഗം, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി, എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വൃന്ദാവനം മുക്കുഴി എസ്.എന്‍.വി എച്ച്.എസ്.എസ് മാനേജര്‍ ആണ്. മുന്‍ ഡി.ടി.പി.സി അംഗം, കൊറ്റനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

റാന്നി സെന്‍റ് തോമസ് കോളേജ് യൂണിറ്റ് ഭാരവാഹിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കൊറ്റനാട് ദേവീവിലാസം വീട്ടില്‍ പരേതനായ കെ.ജി കേശവന്‍ നായരാണ് പിതാവ്. മാതാവ്: പി.ജി പത്മിനിയമ്മ. ഭാര്യ: ശ്രീലത എസ്.നായര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manoj charalel passed away
Next Story