Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനോജ്​ എബ്രഹാം...

മനോജ്​ എബ്രഹാം ബറ്റാലിയൻ എ.ഡി.ജി.പി; ശങ്കർ റെഡ്​ഡി റോഡ്​ സുരക്ഷ കമീഷണർ

text_fields
bookmark_border
മനോജ്​ എബ്രഹാം ബറ്റാലിയൻ എ.ഡി.ജി.പി; ശങ്കർ റെഡ്​ഡി റോഡ്​ സുരക്ഷ കമീഷണർ
cancel

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച മ​നോ​ജ് എ​ബ്ര​ഹാ​മി​നെ ആം​ഡ്​ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ​സ ്​ എ.​ഡി.​ജി.​പി​യാ​യി നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ.​ജി, സൈ​ബ​ർ​ഡോം മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന ചു​മ​ത​ല​ക​ളെ​ല്ലാം തു​ട​രു​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കേ​ര​ള പൊ​ലീ​സ് ഹൗ​സി​ങ് ക​ൺ​സ്ട്ര​ക്​​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ സി.​എം.​ഡി ആ​യി​രു​ന്ന ഡി.​ജി.​പി എ​ൻ. ശ​ങ്ക​ർ റെ​ഡ്​​ഡി​യെ റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റാ​യും നി​യ​മി​ച്ചു. എ​ക്സ് കേ​ഡ​ർ ത​സ്തി​ക സൃ​ഷ്​​ടി​ച്ചാ​ണ്​ നി​യ​മ​നം.

കോ​ഴി​ക്കോ​ട്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ത​സ്തി​ക ഡി.​ഐ.​ജി റാ​ങ്കി​ലേ​ക്ക്​ ഉ​യ​ർ​ത്തി നി​ല​വി​ലെ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​നെ അ​വി​ടെ നി​ല​നി​ർ​ത്തി. ഡി.​ഐ.​ജി​മാ​രാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച എ. ​അ​ക്ബ​റി​നെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലും കെ.​എ.​പി നാ​ല്​ ക​മാ​ൻ​ഡ​ൻ​റ്​ കോ​റി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​നെ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തും പൊ​ലീ​സ്​ ട്രെ​യി​നി​ങ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡി.​ഐ.​ജി ശ്യാം​സു​ന്ദ​റി​നെ പൊ​ലീ​സ് ഹൗ​സി​ങ് ക​ൺ​സ്ട്ര​ക്​​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ എം.​ഡി​യാ​യി ശ​ങ്ക​ർ റെ​ഡ്​​ഡി​ക്ക്​ പ​ക​ര​വും നി​യ​മി​ച്ചു. ആ​ല​പ്പു​ഴ എ​സ്.​പി​യാ​യി നി​യ​മി​ത​നാ​യ സു​ജി​ത് ദാ​സി​നെ ക​ണ്ണൂ​ർ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ൻ​ഡാ​ക്കി. പ​ക​രം എ​സ്.​പി​യെ നി​യ​മി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policesankar reddy ipskerala newsIg manoj abrahamManoj abrahamManoj Abraham ips
News Summary - manoj-abraham sankar reddy-kerala news
Next Story